ആനക്കയത്ത് ബൈക്ക് അപകടം 18 കാരന് ഗുരുതര പരിക്ക്


മഞ്ചേരി - പെരിന്തൽമണ്ണ റൂട്ടിൽ
ആനക്കയം പാലത്തിൽ കഴിഞ്ഞ
ദിവസം ലോറിയും ജെസിബിയും
കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ തകർന്ന
പാലത്തിന്റെ കൈവരിയില്ലാത്ത
ഭാഗത്തുകൂടി വാഹനങ്ങളും
കാൽനട യാത്രക്കാരും പുഴയിൽ
വീഴാതിരിക്കാൻ തടസ്സമായി
വെച്ച ടാർവീപ്പയിൽ അമിത
വേഗതയിൽ ഓടിച്ചു വന്ന
ബൈക്ക് ഇടിച്ച ശേഷം എതിരെ
ബൈക്കിൽ വന്ന
ദമ്പതികളെയും ഇടിച്ച് തെറിപ്പിച്ചു
പാലത്തിന്റെ കൈവരിയിൽ
ഇടിച്ചു തകർന്നു. ബൈക്ക്
ഓടിച്ചിരുന്ന 18 വയസ്സുകാരനെ
ആന്തരിക രക്തസ്രാവത്തോടെ
അബോധാവസ്ഥയിൽ മഞ്ചേരി
ഗവൺമെന്റ് മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ജീവൻ
വീണ്ടെടുക്കാൻ ആവശ്യമായ
ചികിൽസ നൽകിയ ശേഷം ബന്ധുക്കളുടെ ആവശ്യപ്രകാരം വിദഗ്ധ ചികിത്സക്കായി മുക്കം KMCT ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.