മലപ്പുറം മുട്ടിപ്പടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു.


മലപ്പുറം മുട്ടിപ്പടിയിൽ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരണപ്പെട്ടു.


മലപ്പുറം: മേൽമുറിയിൽ ഓട്ടോറിക്ഷ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇടിച്ച് ഓട്ടോ യാത്രക്കാരായ മൂന്ന് പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരുന്നതിനിടയാണ് അപകടം നടന്നത് എന്നാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകൾ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.