പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികള്‍ ശരീരത്തില്‍ തുളഞ്ഞുകയറി ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പൊന്നാനി വെളിയങ്കോടായിരുന്നു സംഭവം. വെളിയങ്കോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി മാട്ടേരി വളപ്പിൽ ഫാസില്‍(19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ ചാവക്കാട്- പൊന്നാനി ദേശീയപാതയിലായിരുന്നു അപകടം. ബുള്ളറ്റ് നിയന്ത്രണം വിട്ട് തെന്നിമറിയുകയും തുടർന്ന് പാലത്തിലേക്ക് ഇടിച്ചുകറുയകയുമായിരുന്നു എന്ന് നാട്ടുകാർ. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ കൈവരി വാർക്കാനായി സ്ഥാപിച്ചിരുന്ന കമ്പികള്‍ ഇവരുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറി. നാട്ടുകാർ ഉള്‍പ്പടെയുള്ളവർ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്ത് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. ആഷിഖ് പൊന്നാനി ആശുപത്രിയിൽ വെച്ചും ഫാസിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചും ആണ് മരണപ്പെട്ടത്.
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
*_Follow this link to join my WhatsApp group:_*
*https://chat.whatsapp.com/K9aBWUVCqWu8ku1N3oS35n*
🔴🔴🔴🔴🔴🔴🔴🔴
*ഏറ്റവും കുറഞ്ഞ നിരക്കിൽ മലപ്പുറം വാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ വിളിക്കുക:*
*wa.me/919526695915*
*മലപ്പുറത്തെ പ്രാദേശിക വാർത്തകൾക്ക് മലപ്പുറം വാർത്തകൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ 🛑JOIN🛑 ചെയ്യൂ.....*
👇👇👇👇👇
*https://chat.whatsapp.com/GNwZLRvHzHNGu4WCtBPYMD*
*മലപ്പുറം വാർത്തകൾ യൂട്യൂബ് ചാനൽ 👇👇👇*
*https://youtube.com/channel/UCnw6qzQCvCxpxsGbFjzDxCw*
======================
*🛑 മലപ്പുറം വാർത്തകൾ™🛑*