*ന്യൂയോര്‍ക്ക്* ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. നാല് ഗ്രൂപ്പുകളില്‍ നിന്നുമായി മുന്നിലെത്തിയ എട്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ മത്സരിക്കുന്നത്. ജൂണ്‍ 19-ന് യു.എസ്.എയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.
ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യ, യുഎസ്.എ ഗ്രൂപ്പ് ബി യില്‍ നിന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലെത്തി. ഗ്രൂപ്പ് സി യില്‍ നിന്ന് അഫ്ഗാനിസ്താനും, വെസ്റ്റിന്‍ഡീസും ഗ്രൂപ്പ് ഡി യില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് മുന്നേറിയത്. അഫ്ഗാനിസ്താനും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഗ്രൂപ്പ് മത്സരം ചൊവ്വാഴ്ച നടക്കും.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍. ടൂര്‍ണമെന്റ് തുടങ്ങുമ്പോഴുള്ള റാങ്കിങ് അനുസരിച്ച് നേരത്തേ തന്നെ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഘടന നിശ്ചയിച്ചിരുന്നു. ഓരോ ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ കളിക്കും. രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
ഗ്രൂപ്പ് 1 - ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്
ഗ്രൂപ്പ് 2 - വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, യു.എസ്.എ
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
*_Follow this link to join my WhatsApp group:_*
*https://chat.whatsapp.com/K9aBWUVCqWu8ku1N3oS35n*
🔴🔴🔴🔴🔴🔴🔴🔴
*ഏറ്റവും കുറഞ്ഞ നിരക്കിൽ മലപ്പുറം വാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ വിളിക്കുക:*
*wa.me/919526695915*
*മലപ്പുറത്തെ പ്രാദേശിക വാർത്തകൾക്ക് മലപ്പുറം വാർത്തകൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ 🛑JOIN🛑 ചെയ്യൂ.....*
👇👇👇👇👇
*https://chat.whatsapp.com/GNwZLRvHzHNGu4WCtBPYMD*
*മലപ്പുറം വാർത്തകൾ യൂട്യൂബ് ചാനൽ 👇👇👇*
*https://youtube.com/channel/UCnw6qzQCvCxpxsGbFjzDxCw*
======================
*🛑 മലപ്പുറം വാർത്തകൾ™🛑*