കൊല്ലം പുനലൂരിൽ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു; അപകടം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ.

*കൊല്ലം* പുനലൂര്‍ മണിയാറില്‍ രണ്ട് സ്ത്രീകള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. രാവിലെ മുതൽ പ്രദേശത്ത് ചെറിയ തോതിൽ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

പരിക്കേറ്റ ഉടൻതന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
          

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.