റിമോർട്ട് ഗേറ്റിനുള്ളിൽ കുടുങ്ങി മരണപ്പെട്ട മുഹമ്മദ് സിനാന്റെ വീട് കാന്തപുരം സന്ദർശിച്ചു.


 വൈലത്തൂർ ചിലവിൽ ഇരട്ട മരണമുണ്ടായ വീട്ടിൽ ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. ചങ്ങണക്കാട്ടിൽ കുന്നശ്ശേരി മുഹമ്മദ് സിനാൻ, വല്യുമ്മ ആസിയ ഹജ്ജുമ്മ എന്നിവർ ഒരേ ദിവസം മരണപ്പെട്ട വീട്ടിലാണ് ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കാന്തപുരമെത്തിയത്. 
സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, കെ പി എച്ച് തങ്ങൾ കാവനൂർ, ബഷീർ അഹ്സനി വടശ്ശേരി, പാലക്കൽ മുഹമ്മദ് മുസ്‌ലിയാർ എന്നിവർ അനുഗമിച്ചു. സംസ്ഥാന ഹജജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വടശ്ശേരി ഹസൻ മുസ്‌ ലിയാർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി എന്നിവരും വസതി സന്ദർശിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.