വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, മലപ്പുറം സ്വദേശി പിടിയിൽ.

കൊച്ചി: വിമാനകമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുളള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി സുഹൈബിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്.

ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടയിൽ വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ഇയാൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയർത്തിയത്.
തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.