*മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു.*
കായംകുളം: ആലപ്പുഴയില്‍ കായംകുളത്ത് മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിലാണ് സംഭവം. സാദിഖ് (38) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മദ്യപിച്ചെത്തിയ ഷാജഹാന്‍ അനിയന്‍ സാദിഖിനെ കുത്തുകയായിരുന്നു. മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാന്‍ അനിയനെ കത്തിയെടുത്തു കുത്തുകയായിരുന്നു.
ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ഷാജഹാനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
https://chat.whatsapp.com/LBsGTV5gNg6L32juJ9EiZo