കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു; മൂന്നു പേർക്ക് പരിക്ക്.




കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.