ഒതുക്കുങ്ങല്‍ വില്ലേജില്‍ ഡിജിറ്റല്‍ റീ സര്‍വെയ്ക്ക് തുടക്കം.



ഒതുക്കുങ്ങൽ വില്ലേജില്‍ ഡിജിറ്റൽ റീസർവെ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. റീ സര്‍വെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വില്ലേജ് ഓഫീസ് പരിസരത്ത് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിര്‍വഹിച്ചു. വില്ലേജിലെ മുഴുവൻ ആളുകളും തങ്ങളുടെ കൈവശ ഭൂമിയുടെ രേഖകൾ തയ്യാറാക്കിയും അതിർത്തികളുടെ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയും ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് എം.എല്‍.എ അഭ്യ‌ര്‍ത്ഥിച്ചു.  1800 ഹെക്ടർ വിസ്തീർണ്ണമുള്ള ഒതുക്കുങ്ങൽ വില്ലേജിനെ 120 ബ്ലോക്കുകളായി തിരിച്ചാണ് ഡിജിറ്റൽ റീസർവെ ചെയ്യുന്നത്. 30000 ത്തിലധികം തണ്ടപ്പേർ കക്ഷികളാണ് വില്ലേജിലുള്ളത്. ഡിജിറ്റൽ സർവെ ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് സർവ്വെ സംബന്ധിച്ച കാര്യങ്ങൾക്ക് ബന്ധപ്പെടാനുമായി ചെറുകുന്നില്‍ ക്യാമ്പ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്. 
ഒതുക്കുങ്ങൽ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വില്ലേജ് ഓഫീസർ ജുനൈദ്, മാസ്റ്റർ ട്രെയിനര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം റീസർവെ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി സ്വാഗതവും ക്യാമ്പ് ഓഫീസർ സിബി ജോസഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.