മലപ്പുറം: മലപ്പുറം കോട്ടക്കുന്നിന് സമീപം ആത്മഹത്യാ ഭീക്ഷണി മുഴക്കി മൊബൈൽ ടവറിൽ കയറി നിലയുറപ്പിച്ച മധ്യവയസ്കനെ ഫയർഫോഴ്സ് സംഘം അനുനയിപ്പിച്ചു താഴെ ഇറക്കി.വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.തിരുനാവായ സ്വദേശി മേടിപ്പാറ ടി കെ മുഹമ്മദ് ആണ് മൊബൈൽ ടവറിന്റെ 50 അടിയോളം ഉയരത്തിൽ കയറി ടവറിന്റെ പ്ലാറ്റഫോമിൽ കിടന്നത്.ഇദ്ദേഹത്തെയും മറ്റു അയൽവാസികളെയും ഇയാൾ താമസിക്കുന്ന മഹല്ലിൽ നിന്നും ഊരുവിലക്കിയെന്ന പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രധിഷേധിച്ചാണ് ആത്മഹത്യ ഭീക്ഷണി നടത്തിയത്.സംഭവം സ്ഥലത്തു എത്തിയ മലപ്പുറം അഗ്നി രക്ഷാ സേന താഴെ വല വിരിച്ചെങ്കിലും സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രദീപ് കുമാർ, കെ സുധീഷ് തുടങ്ങിയവർ ടവറിൽ കയറി അനുനനയിപ്പിച്ചു മറ്റു സേന അംഗങ്ങളുടെ സഹായത്തോടെ റെസ്ക്യൂ നെറ്റിൽ താഴെ ഇറക്കി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സി മുഹമ്മദ് ഫാരിസ്,പി അമൽ, കെ പി ജിഷ്ണു,വി എസ് അർജുൻ,അനുശ്രീ,ശ്രുതി, ഹോം ഗാർഡ് എം സനു, പി രാജേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ആത്മഹത്യാ ഭീക്ഷണി മുഴക്കി മൊബൈൽ ടവറിൽ കയറിയ മധ്യവയസ്കനെ ഫയർഫോഴ്സ് സംഘം അനുനയിപ്പിച്ചു താഴെ ഇറക്കി.
0
8/24/2024 12:55:00 pm