ആവേശത്തിരയിളക്കി മലപ്പുറം എഫ്.സി ലോഞ്ചിംഗ് മലപ്പുറം എം.എസ്.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്നു.


മലപ്പുറം: കച്ചവടത്തിൻ്റെ കളിക്കാരൻ ആണെങ്കിലും ഫുട്ബോളിനോട് തനിക്ക് പ്രത്യേക വാത്സല്യമാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി.  സൂപ്പർ ലീഗ് കേരളയുടെ മലപ്പുറം ടീമായ മലപ്പുറം എഫ് സിയെ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
സ്കൂൾ പഠന കാലത്ത് താനും ഫുട്ബോൾ കളിച്ചിരുന്നെന്നും തേഞ്ഞിപ്പാലത്ത് നടന്ന സന്തോഷ്‌ ട്രോഫി കാണാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ടൂർണമെന്റ് വിജയിച്ചാൽ ടീമിന് പ്രത്യേക സമ്മാനവും അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. എം എ യൂസഫലി ടീമിനെ വേദിയിൽ അവതരിപ്പിച്ചു. ലോകകപ്പ് അടക്കമുള്ള വേദിയിൽ മലയാളികളുടെ ലോകകപ്പ് ആവേശം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടികൾ മൊബൈലിൽ നിന്നകന്നു കൂടുതലായി കളിക്കാലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യൂസഫലി പറഞ്ഞു. 54 വർഷം നീണ്ട തന്റെ ഫുട്ബാൾ ജീവിതത്തിൽ ഇത്ര ആവേശമുള്ളൊരു രാത്രി ഉണ്ടായിട്ടില്ലെന്നു ടീം മുഖ്യ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു.  സമ്മർദ്ദം ഉണ്ടെന്നും എന്നാൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യൂസഫലിയെ ടീമിന്റെ മുഖ്യ രക്ഷധികാരിയായി പ്രഖ്യാപിച്ചു.  
മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി യൂസഫലിയുടെ പേര് ആലേഖനം ചെയ്ത ജേഴ്‌സി കൈമാറി ടീം ജേഴ്സി പുറത്തിറക്കി. ജില്ലയുടെ സ്വന്തം ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ
ലോഞ്ചിഗിന് സാക്ഷിയാവാൻ
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി
സ്ത്രീകളും കുട്ടികളുമടക്കം
ആയിരങ്ങളാണ്
ഒഴുകിയെത്തിയത്.
മലപ്പുറം എം.എഫ്. സി
സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ
പി കെ കുഞ്ഞാലിക്കുട്ടി  അധ്യക്ഷത വഹിച്ചു.  
കെ എഫ് എ പ്രസിഡന്റ്‌ നവാസ് മീരാൻ മുഖ്യ പ്രഭാഷണം നടത്തി.
എം.എൽ.എ മാരായ
മഞ്ഞളാംകുഴി അലി ,
എ.പി.അനിൽകുമാർ
ഡോ.കെ.ടി. ജലീൽ
പി.ഉബൈദുള്ള
ആബിദ് ഹുസൈൻ തങ്ങൾ,
പി.വി.അൻവർ,
അഡ്വ : യു.എ.ലത്തീഫ്
 ജില്ലാ കലക്ടർ വി.ആർ. വിനോദ്,
കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: പി. രവിന്ദ്രൻ,
മുൻ ഇന്ത്യൻ ഫുട്ബോൾ താരം
ഐ.എം.വിജയൻ
o'' എ.ഡി.എം എൻ .എം 
മെഹറലി,
ഡപ്യുട്ടി കലക്ടർ
പി. അൻവർ സാദത്ത്,
സ്പോർട്ട്സ് കൗൺസിൽ
പ്രസിഡണ്ട്
വി.പി.അനിൽ
മലപ്പുറം എഫ് സി പ്രമോട്ടർമാരായ
ആഷിക് കൈനിക്കര
എ.പി. ഷംസുദ്ധിൻ
 സി.അൻവർ അമീൻ
ജംഷീദ് പി ലില്ലി
വി.പി. ലത്തിഫ്
നിലാമ്പ്ര ബേബി
കെ. ആർ ബാലൻ
എന്നിവർ സംസാരിച്ചു
തുടർന്ന് വിവിധ കലാപരിപാടികൾ
അരങ്ങേറി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.