പിതാവ് താക്കോൽ നൽകിയില്ല, മകൻ കാർ വീട്ടുമുറ്റത്തിട്ട് കത്തിച്ചു. സംഭവം കൊണ്ടോട്ടിയിൽ.




കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്‍റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിതാവിന്‍റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് 21കാരനായ മകൻ ഡാനിഷ് മിൻഹാജിനെ അറസ്റ്റ് ചെയ്തു. ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചും പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരൻ തൊട്ടടുത്ത് നിർത്തിയിട്ട ബൈക്കിൽനിന്നും പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ച് തീയിടുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്.
കാർ പൂർണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


♡ ㅤ    ❍ㅤ     ⎙ㅤ     ⌲
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ     ˢʰᵃʳᵉ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.