പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് കാനനഭംഗി ആസ്വദിച്ച് വാച്ച് ടവറിലേക്ക് അനായാസം നടന്നു കയറാം. വാച്ച് ടവറിലേക്കുള്ള റോഡ് നവീകരിക്കുന്നതിനായി മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് നജീബ് കാന്തപുരം എംഎൽഎ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് വാച്ച് ടവറിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കി. റോഡിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, അംഗം പ്രബീന ഹബീബ്, ഡിഎഫ്ഒ ജി.ധനിക്‌ലാൽ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രാജീവ്, ഡപ്യൂട്ടി ഓഫിസർ പി.എം, ഷാജി, എ.കെ.നാസർ, വി.പി.റഷീദ്, കെ.ടി.അഫ്‌സൽ, സെയ്തുമുഹമ്മദ്, ഹുസൈൻ കളപ്പാടൻ, ഇ.കെ.ഹാരിസ്, ഒ.കെ.അലി, കെ.ടി.നൗഷാദ്, പി.കെ.നൗഷാദ്, കെ.സൗദത്ത്, മഞ്ജുഷ, ജാഫർ, റഷീദ, സൈത് ആലിങ്ങൽ എന്നിവ പ്രസംഗിച്ചു.
കൊടികുത്തിമല വാച്ച് ടവറിലേക്ക് കോൺക്രീറ്റ് റോഡ് തുറന്നു.
0
9/13/2024 10:04:00 pm