ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ്ക ഉല്പന്നങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന് ജില്ലാതലത്തില്‍ പരിശീലനം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. ആഘോഷപരിപാടികളില്‍ സര്‍ക്കാര്‍ നിരോധിച്ച 300മി.ലി വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വ്യാപകമായി
WhatsApp group join link
ഉപയോഗിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, 60 മൈക്രോണില്‍ താഴെയുള്ള നോണ്‍ വുവന്‍ ക്യാരിബാഗ്, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ കപ്പ്, തെര്‍മോകോള്‍ പ്ലേറ്റ്, പി.വി.സി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നിരോധിച്ച മുഴുവന്‍ ഉല്പന്നങ്ങളും പിടിച്ചെടുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കച്ചവടസ്ഥാപനങ്ങളും പൊതുജനങ്ങളും ഇത്തരം ഉല്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.