"വടക്കിണിന്ന് തുടങ്ങാം ആരോഗ്യം" ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് മലപ്പുറം ജില്ലയിൽ തുടക്കമായി.

മലപ്പുറം: ജനങ്ങളുടെ ഭക്ഷണ ശീലങ്ങളും ഭക്ഷണസൗകര്യങ്ങളും വളരെയധികം മാറ്റത്തിന് വിധേയമായ ഈ  സാഹചര്യത്തിൽ ആരോഗ്യമുള്ള  ഒരു ജനതയെ  രൂപപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് . ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യശീലങ്ങൾ നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ തുടങ്ങേണ്ടത് ആണ്. ഇതിന് ഉതകുന്ന രീതിയിൽ കുട്ടികളിൽ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിക്കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലയിൽ "വടക്കിണിന്ന് തുടങ്ങാം ആരോഗ്യം "എന്ന ഈ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിൻ്റെ ലോഗോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പ്രകാശനം ചെയ്തു. 
അംഗൻവാടികൾ സ്കൂളുകൾ, കുടുംബശ്രീ യോഗങ്ങൾ,  വാർഡ് തല ആരോഗ്യ ശുചിത്വ പോഷക സമിതി യോഗങ്ങൾ, സ്കൂൾ പിടിഎ യോഗങ്ങൾ, പഞ്ചായത്ത് തല യോഗങ്ങൾ എന്നിവിടങ്ങളിൽ ബോധ വൽക്കരണ ക്‌ളാസ്സുകൾ, ചർച്ചകൾ, മത്സരങ്ങൾ, ഭക്ഷ്യ മേളകൾ എന്നിവ  നടത്തുകയും;. ഇതിലൂടെ   കുട്ടികളിൽ പുതിയ ആരോഗ്യ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമാക്കുന്നത്.
പോഷക സമ്പുഷ്ടമായ ഭക്ഷണരീതികൾ ജനങ്ങളിലേക്ക് എത്തിക്കുകയും പ്രാദേശിക ഭക്ഷണ വിഭവങ്ങൾ കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യുക.
ഇത് വഴി കുട്ടികളിലെയും മുതിർന്നവരിലെയും  കാൻസർ, പ്രമേഹം, പൊണ്ണത്തടി, കരൾ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.