ആനക്കയത്ത് മരക്കൊമ്പ് പൊട്ടി വീണ് നിരവധി പേർക്ക് പരിക്ക്: ഗതാഗത തടസ്സം നേരിട്ടു.


മഞ്ചേരി: ആനക്കയം പന്തല്ലൂരിനടുത്ത് കടമ്പോട്ടിൽ മരക്കൊമ്പ് പൊട്ടിവീണ് നിരവധി ആളുകൾക്ക് പരിക്കേറ്റു.  വലിയ മരക്കൊമ്പായതിനാൽ തന്നെ വീഴ്ചയുടെ ആഘാതത്തിൽ രണ്ടോളം ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഒരു പോസ്റ്റ് ഒരു കുട്ടിയുടെ കാലിലേക്ക് വീണ് പരിക്കേറ്റതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.