മക്കയിൽ ലിഫ്റ്റ് അപകടം, ഇന്ത്യയിൽ നിന്നെത്തിയ രണ്ടു ഹാജിമാർ മരിച്ചു.


മക്ക: മക്ക അസീസിയയിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യയിൽനിന്നെത്തിയ രണ്ടു ഹാജിമാർ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. മുഹമ്മദ് സിദ്ദീഖ്((73), അബ്‌ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്. ലിഫ്റ്റിൽ കയറുന്നതിന് വേണ്ടി വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിന് പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. രണ്ടു പേർ താഴേക്ക് വീഴുകയായിരുന്നു. അസീസിയയിലെ ബിൽഡിംഗ് നമ്പർ 145-ലാണ് അപകടമുണ്ടായത്.

കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അടക്കമുള്ളവർ സംഭവസ്ഥലത്തുണ്ട്. ഏതാനും വർഷം മുമ്പും സമാനമായ അപകടം മക്കയിൽ നടന്നിരുന്നു. കോഴിക്കോട് സ്വദേശിയായ തീർത്ഥാടകനാണ് അന്നു മരിച്ചത്. ലിഫ്റ്റിന്റെ വാതിൽവന്നു നിന്നപ്പോൾ
തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അന്നു പുറത്തുവന്നിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.