ഉമ്മുൽഖുവൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ മലപ്പുറം ചെട്ടിപ്പടി സ്വദേശി മരിച്ചു.




ഉമ്മുൽഖുവൈനിലെ താമസയിടത്ത് ദിവസങ്ങൾക്ക് മുമ്ബായിരുന്നു ദുരന്തം. ഗ്യാസ് സിലിണ്ടറിൽനിന്നുള്ള പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർച്ച സംഭവിച്ചതാണ് ദുരന്തകാരണം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി തറയിൽ അബ്‌ദുറഹ്‌മാൻ (61) ആണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കാൻ പോയതായിരുന്നു. ലൈറ്റിന്റെ സ്വിച്ച് ഓണാക്കിയപ്പോൾ പൊട്ടിത്തെറിക്കുകയിരുന്നു. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിലും പിന്നീട് അബൂദബി മഫ്റഖ് ആശുപത്രിയിലുമെത്തിച്ചു. ദിവസങ്ങളോളം ഗുരുതരാവസ്ഥയിലായിരുന്നു. 27 വർഷമായി പ്രവാസിയാണ്. ഭാര്യ: ആരിഫ. മക്കൾ: ഉബൈദ്, മുഹമ്മദ് സിയാദ് (അജ്മാൻ), മുഹമ്മദ് ജുനൈദ് (ഷാർജ), റസാനത്ത്. മരുമക്കൾ: സുമയ്യ, ഫസ്ന, നിഹാല, ഖാലിദ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.