ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ബസിനടിയിൽ വീഴാതെ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.







 ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ബസിനടിയിൽ വീഴാതെ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. മുക്കത്താണ് സംഭവം. പുൽപ്പറമ്പ് - നായർകുഴി റോഡിലാണ് കഴിഞ്ഞദിവസം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞത്. സ്കൂട്ടർ യാത്രികനാകട്ടെ വീണത് റോഡിലേക്കായിരുന്നു. ഈ സമയം എതിരെ വന്ന ബസിലെ ഡ്രൈവർ പൊടുന്നനെ ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു.


സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലാണ്. അതേസമയം തന്നെ വീണിടത്ത് നിന്നും എണീറ്റ യുവാവ് വസ്ത്രമൊക്കെ ശരിയാക്കി ബസ് ഡ്രൈവറോട് പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.