തിരൂരിൽ തെങ്ങ് വലിച്ച് കെട്ടുന്നതിനിടെ സ്ഥലയുടമക്കും തൊഴിലാളിക്കും ഷോക്കേറ്റു.



തിരൂർ: പുറത്തൂരിൽ തെങ്ങ് വലിച്ച് കെട്ടുന്നതിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30 യോടെയാണ് അപകടം നടന്നത്. കളൂരിലാണ് സംഭവം. സ്ഥലയുടമയായ അബ്ദുറഹ്‌മാൻ, തെങ്ങ് വലിച്ച് കെട്ടുകയായിരുന്ന ജയരാമൻ എന്നിവർക്കാണ് പരിക്കേറ്റത്. ജയരാമൻ ഷോക്കേറ്റ് വീണതോടെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബ്ദുറഹ്‌മാന് ഷോക്കേറ്റത്. രണ്ട് പേരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.