തിരൂർ വൈലത്തൂർ റിമോട്ട് ഗേറ്റിനകത്ത് കഴുത്ത് കുടുങ്ങി മരിച്ച സിനാന്റെ അപകടം സെൻസറിലെ അപാകത മൂലം.


ദിവസവും അഞ്ചു ആറും തവണ ഈ ഗേറ്റിലൂടെ  ബട്ടൻ  അമർത്തി പുറത്തേക്കു  പോകുന്ന അയൽവാസിയായ സീനാൻ, അന്ന് സിനാൻ ഗേറ്റിലൂടെ പുറത്ത് പോകുന്ന സമയത്ത് ഗേറ്റ് വളരെ കഷ്ടിച്ച് ഇടുങ്ങിയ വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . സിനാൻ  പുറത്തേക്ക് തലയിടുകയും ഉടൻതന്നെ സ്വിച്ച് അമർത്തുകയും ചെയ്തതാവാം. സാധാരണ ഗതിയിൽ സ്വിച്ച് അമർത്തിയാൽ ഗേറ്റ് തുറക്കുകയാണ് പതിവ്. പക്ഷേ ഇവിടെ ഗേറ്റ് അടയുകയായിരുന്നു. *ഫോഴ്സ് ലോഡ്  സെൻസിംഗ്*  എന്ന സംവിധാനം ഈ മോട്ടോറിൽ വർക്ക് ചെയ്യാത്തതിനാൽ സിനാനെ ഗേറ്റിനും മതിലിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഓട്ടോമാറ്റിക് ഗേറ്റുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
 നമ്മുടെ ജീവിതം ആയാസ രഹിതമാക്കാൻ കണ്ടെത്തിയ പലവിധ ഉപകരണങ്ങളില്‍ ഒന്നാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. വാഹനത്തിലിരുന്നും വീട്ടിനുള്ളിലിരുന്നും ഇവ അടയ്‌ക്കുകയും തുറക്കുകയും ചെയ്യാം എന്നതാണ് പ്രധാന സൗകര്യം. എന്നാല്‍ ഏതൊരു കണ്ടെത്തലും പോലെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇത്തരത്തില്‍ ദുരന്തമായും മാറാം. വൈദ്യുതി, മോട്ടോർ ,റിമോട്ട് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. ഇവ ഉപയോഗിക്കുംബോള്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങള്‍ക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ല ശ്രദ്ധ വേണം. ഓട്ടോമാറ്റിക് ഗേറ്റുകള്‍ക്ക് പൊതുവായി സാങ്കേതിക തകരാറോ, ഷോക്കോ, ഗേറ്റ് നീങ്ങേണ്ട ട്രാക്കിലെ പ്രശ്‌നമോ,എന്തിന് പറയുന്നു ഇതിലെ സെൻസറില്‍ വരുന്ന പ്രാണികള്‍ വരെ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇവ കൃത്യമായി നിരീക്ഷിച്ച്‌ ശരിയാക്കേണ്ടത് ഉപഭോക്താക്കളാണ്. ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാള്‍ക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാല്‍ കൃത്യമായി ഓട്ടോമാറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്. സെൻസറുകള്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗേറ്റുകള്‍ എന്തെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ അവ ഉടമയ്‌ക്ക് അറിയിക്കാൻ കഴിയും. എന്നാല്‍ അടയ്‌ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച്‌ ചെയ്യാവുന്ന ഗേറ്റുകളില്‍ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കില്‍ അവ ഓട്ടോ റിവേഴ്‌സ് പ്രവർത്തിപ്പിച്ച്‌ ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും. കുട്ടികള്‍ക്ക് മാത്രമല്ല വളർത്തുമൃഗങ്ങള്‍ക്കും ശരീരത്തിന് ബലക്കുറവുള്ള മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കില്‍ ഗേറ്റിനിടയില്‍ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകള്‍ സമീപത്ത് നില്‍ക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയില്‍ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത്. ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രസിഡന്റും (C - Tech Robotics Automation & Innovations) MD യുമായ സുനിൽ ബാബു കിഴിശ്ശേരി സ്ഥലം സന്നർശിച്ചു ഗേറ്റിന്റെ അപാകത പരിഹരിച്ചു.എന്നാല്‍ പ്രാണികള്‍ കൂടുകൂട്ടുകയോ മറ്റോ ചെയ്‌ത് സെൻസറുകള്‍ പ്രവർത്തിക്കാതെ വന്നാല്‍ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്‌നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകള്‍ക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം. വൈദ്യുതികൊണ്ട് പ്രവ‌ർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റില്‍ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീഷണിയുണ്ട്. മോശം കാലാവസ്ഥയുള്ള സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്‌പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകള്‍ എന്നതിനാലാണിത്. വൈദ്യുതി തടസം നേരിട്ടാല്‍ ഗേറ്റ് ചിലപ്പോള്‍ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കില്‍ അവ അടയ്‌ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഓട്ടോമാറ്റിക് മോഡില്‍ നിന്ന് ഇടയ്‌ക്കിടെ മാനുവല്‍ മോഡിലേക്ക് ഗേറ്റിന്റെ പ്രവർത്തനം മാറ്റണം. നാളുകളോളം ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുമ്പോള്‍ ഇവയ്‌ക്ക് ചെറിയ മാറ്റങ്ങളുണ്ടാകുകയും ശബ്ദം ഉയരുകയോ പ്രവർത്തിക്കാതാകുകയോ ചെയ്യാം. ശബ്‌ദത്തിന്റെ കാരണം ഒരു ടെക്‌നീഷ്യനെ കാണിച്ച്‌ പരിശോധിച്ച്‌ പരിഹരിക്കുന്നതാണ് ഉചിതം. ഗേറ്റിന്റെ സുഗമമായ നീക്കത്തിന് ആവശ്യമെങ്കില്‍ W40, ഗ്രീസ്, ലേപനങ്ങള്‍ നല്‍കണം. ഗേറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുമ്പോഴുള്ള പ്രശ്‌നമകറ്റാൻ നിശ്ചിത കാലയളവില്‍ പരിശോധനയും എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ ഉടനെ അറ്റ‌കുറ്റപണി നടത്തുകയും വേണം. നല്ല കമ്പനിയുടെ ഉപകരണങ്ങള്‍ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കില്‍ കുഴപ്പങ്ങള്‍ കുറയുകയും ഏറെനാള്‍ നിലനില്‍ക്കുകയും ചെയ്യും എന്നതും ഓർക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.