നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലെ മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് (മേലാറ്റൂര്‍ - പാണ്ടിക്കാട് റോഡിനെ ക്രോസ് ചെയ്യുന്ന ഗേറ്റ്) അറ്റകുറ്റപ്പണികള്‍ക്കായി ജൂണ്‍ 13 രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങള്‍ മേലാറ്റൂര്‍- പട്ടിക്കാട്- പാണ്ടിക്കാട്, മേലാറ്റൂര്‍- ഇരിങ്ങാട്ടിരി- തുവ്വൂര്‍- പാണ്ടിക്കാട് റോഡ് വഴി തിരിഞ്ഞു പോവണം.
നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലെ പട്ടിക്കാട് റെയില്‍വേ ഗേറ്റ് (പെരിന്തല്‍മണ്ണ – നിലമ്പൂര്‍ റോഡിനെ ക്രോസ് ചെയ്യുന്ന ഗേറ്റ്) അറ്റകുറ്റപ്പണികള്‍ക്കായി ജൂണ്‍ 12 രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ്, പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴി തിരിഞ്ഞു പോവണം.