പൊന്നാനിയിൽ വീടിന് തീപിടിച്ച് അപകടം: അഞ്ചുപേർക്ക് പൊള്ളലേറ്റു.

 

മലപ്പുറം: പെരുമ്ബടപ്പില്‍ പുറങ്ങില്‍ വീടിന് തീപിടിച്ച്‌ അഞ്ച് പേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമെന്നാണ് വിവരം.
പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതില്‍ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. സാമ്ബത്തിക ബാധ്യതയെ തുട‍ർന്നുള്ള ആത്മഹത്യാ ശ്രമമാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.