ഓണത്തിന് മുമ്പേ പാടത്ത് പൂന്തോട്ടം തീർത്ത് പുഴക്കാട്ടിരിയിലെ രണ്ട്‌ കർഷകർ.



പുഴക്കാട്ടിരി : ഓണത്തിനൊരുങ്ങി പൂവസന്തം തീർത്ത് രണ്ട്‌ സൗഹൃദ കർഷകർ നെൽ, പച്ചക്കറി കൃഷിക്ക് പുറമെ പൂ കൃഷിയിലും കാഴ്ച്ചകൾ തീർത്തിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി കടുങ്ങപുരം സ്വദേശികളായ രണ്ട്‌ കർഷകർ. ഓണം വിപണിയെ ലക്ഷ്യമാക്കിയാണ് പൂ കൃഷി ചെയ്തിരിക്കുന്നത്.
കക്കോളിൽ  അസീസ് പാലക്കോടൻ മുബീൻ
 എന്നിവരാണ് തുടർച്ചയായി അഞ്ചാം വർഷവും കൃഷി നടത്തുന്നത്.  പുഴക്കാട്ടിരി ആശുപത്രിപ്പടിയിൽ ആർ കെ ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള ഒരേക്കർ സ്ഥലത്താണ് മല്ലിക കൃഷി.
കഴിഞ്ഞ അഞ്ചു വർഷമായി ഇവർ പൂ കൃഷി ചെയ്യുന്നുണ്ട്. 5000ൽ അധികം തൈകളാണ് നട്ടുപിടിച്ചിരിക്കുന്നത്  വളരെയധികം ശ്രദ്ധയോടുകൂടിയും സൂക്ഷ്മതയോടെയും അധ്വാനത്തോട് കൂടിയുമാണ് ഓരോ ചെടികളെയും പരിപാലിക്കുന്നത് എന്ന് ഇവർ പറയുന്നു. കാലാവസ്ഥയിലുള്ള മാറ്റം ഇവരുടെ ജോലി ഇരട്ടിയാക്കി.
ഇത്തവണ ഓണം വിപണി ലക്ഷ്യമാക്കിയാണ് കൃഷി ഇറക്കിയിരിക്കുന്നത്. എന്നാൽ ഇത്തവണ ഓണം ആഘോഷം കുറവായിരിക്കും എന്നുള്ള അഭ്യൂഹം ആശങ്ക ജനിപ്പിക്കുന്നുണ്ട്.
മല്ലിക കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനം  ചിലവ് കഴിഞ്ഞിട്ടുള്ള തുക വയനാട്ദുരന്തബാധിതരെ സഹായ നൽകാനും അവർ തീരുമാനിച്ചിട്ടുണ്ട് . 
ചെടികളുടെയും പച്ചക്കറികളുടെയും തൈകളും ലഭ്യമാണ്. പുഴക്കാട്ടിരിയിലെ കൃഷി ഓഫീസർ ഉൾപ്പെടെയുള്ള എല്ലാവരും ഈ സംരംഭത്തിന് നല്ല പിന്തുണയാണെന്ന് നൽകുന്നത്. തോട്ടത്തിന് ഉള്ളിൽ കയറാൻ 
പത്തു രൂപ എൻട്രി ഫീ ഉണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.