ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒക്ടോബർ 15 മുതൽ മലപ്പുറം ജില്ലയില്‍ മുഴുവനായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്നതിന്നാൽ ജില്ലയ്ക്ക് മൊത്തം ചട്ടം ബാധകമാണ്. ബന്ധപ്പെട്ട എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
വയനാട് ഉപതിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലും പെരുമാറ്റച്ചട്ടം ബാധകം.
0
10/16/2024 06:02:00 pm