പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഇ ചെലാന്‍ അദാലത്ത് നടത്തുന്നു.


പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഇ ചെലാന്‍ അദാലത്ത് നടത്തുന്നു. മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ ഒക്ടോബര്‍ 21, 22, 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെയാണ് അദാലത്ത്. പോലീസും മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള എല്ലാ ഇ -ചെലാന്‍ പിഴകളും അടയ്ക്കുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യു.പി.ഐ സംവിധാനത്തിലൂടെ പിഴത്തുക അടയ്ക്കാം. പിഴത്തുക പണമായി സ്വീകരിക്കുകയില്ല. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.  



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.