പാലക്കാട് കുലുക്കല്ലൂർ പ്രഭാപുരം വലിയ പറമ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്.


 പാലക്കാട് കുലുക്കല്ലൂർ : പ്രഭാപുരം വലിയ പറമ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക് പറ്റി. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. പ്രഭാപുരത്ത് വിവാഹ ചടങ്ങിനെത്തിയ ജീപ്പാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന തത്തനപ്പുളളി പുലാവഴിപ്പറമ്പിൽ അർഷാദ്(25),റസിയ(29), വിളയൂർ മക്കേവളപ്പിൽ സന(17) കുന്നക്കാവ് കൊല്ലാർത്തൊടി നബീൽ(20)ചുണ്ടമ്പറ്റ വിറളിക്കാട്ടിൽ നസ്റിയ(16),പാലത്തോൾ തമ്പത്ത് നഫീസ(59), കുറുവെട്ടൂർ ചുങ്കപുലാക്കൽ ഫസ്ന(14),കുന്നക്കാവ് കൊല്ലത്തൊടി ഹസീന(38), വല്ലപ്പുഴ ചുങ്കപ്പുലാക്കൽ റൈഹാൻ(5)എന്നിവർക്കാണ് പരിക്ക് പറ്റിയത്.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.