ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് കേന്ദ്രസംഘം.






  ജലസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ജല്‍ ശക്തി അഭിയാന്‍ കേന്ദ്ര നോഡല്‍ ഓഫീസറുമായ സൗരഭ് ജെയ്ന്‍. മഴവെള്ള സംഭരണത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജല്‍ശക്തി അഭിയാന്‍ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണത്തിനായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് സയന്റിസ്റ്റ് ബിന്ദു ജെ. വിജുവും കേന്ദ്രസംഘത്തിലുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡവലപ്പ്‌മെന്റ് കമ്മീഷണറും പെരിന്തല്‍മണ്ണ സബ് കലക്ടറുമായ അപൂര്‍വ ത്രിപാഠി, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കൈനിക്കര, അസി. കലക്ടര്‍ വി.എം ആര്യ, ഭൂജല വകുപ്പ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് കബീര്‍ തെക്കേടത്ത്, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ മികച്ച ജലസംരക്ഷണ മാതൃകകളും ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജല്‍ ശക്തി കേന്ദ്രവും സംഘം സന്ദര്‍ശിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.