സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.


സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മലപ്പുറം വാർത്തകൾ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാൾവരെ നിരോധിച്ചു. എറണാകുളം ജില്ലയിൽ മറ്റന്നാൾ വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.


♡ ㅤ    ❍ㅤ     ⎙ㅤ     ⌲
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ     ˢʰᵃʳᵉ


Website: https://www.malappuramvarthakal.com


Follow this link to join my WhatsApp group:
👇👇👇👇
 https://chat.whatsapp.com/C3SLwKnRFUV79wKTliB3uA

🔴🔴🔴🔴🔴🔴🔴🔴
ഏറ്റവും കുറഞ്ഞ നിരക്കിൽ മലപ്പുറം വാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ വിളിക്കുക:
👇👇👇👇👇
wa.me/919526695915

മലപ്പുറത്തെ പ്രാദേശിക വാർത്തകൾക്ക് മലപ്പുറം വാർത്തകൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ 🛑JOIN🛑 ചെയ്യൂ.....

👇👇👇👇👇

https://chat.whatsapp.com/C3SLwKnRFUV79wKTliB3uA

മലപ്പുറം വാർത്തകൾ യൂട്യൂബ് ചാനൽ👇👇👇👇👇
https://youtube.com/channel/UCnw6qzQCvCxpxsGbFjzDxCw

=====================

🛑 മലപ്പുറം വാർത്തകൾ™🛑

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.