ഹജ്ജ് - 2027: ഹജ്ജ് ട്രെയിനർമാർക്കുള്ള അപേക്ഷ ക്ഷണിച്ചു.

Anonymous


ഹജ്ജ്-2027 മായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചുമതലകൾ പ്രതിഫലം കൂടാതെ നിർവ്വഹിക്കാൻ താല്പര്യമുള്ളവർ 2026 ജൂൺ 15-നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ ലിങ്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ 25 വയസ്സ് പൂർത്തിയായവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരായിരിക്കണം. ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള കഴിവുള്ളവരും ഹാജിമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ കഴിയുന്നവരുമായിരിക്കണം. ഹജ്ജ് അപേക്ഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുക, ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നൽകലും, തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലന ക്ലാസ്സുകളും മെഡിക്കൽ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുക തുടങ്ങിയവ ട്രെയിനർമാരുടെ ചുമതലകളാണ്.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!