ഫിഫ ലോകകപ്പിനെ വരവേല്‍ക്കാന്‍ ആള്‍ കേരള സ്പോര്‍ട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷനും മലപ്പുറം പ്രസ്‌ക്ലബും സംയുക്തമായി വിളംബര റാലി നടത്തി.

Anonymous
 ഞായറാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറം എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച റാലി കിഴക്കെത്തലയിൽ സമാപിച്ചു

റാലി വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഫല്‍ഗ്ഓഫ് ചെയ്തു.. ഒന്‍പത് അടി വലുപ്പമുള്ള ഫിഫ കപ്പിന്റെയും അഞ്ച് അടി വ്യാസമുള്ള ലോകകപ്പ് പന്ത് ട്രിയോണ്ടയുടെയും മാതൃകകള്‍ റാലിയില്‍ പ്രദര്‍ശിപ്പിച്ചു. ലോകകപ്പിന്റെയും മലപ്പുറം ഫുട്ബോളിന്റെയും ചരിത്രം പറയുന്ന പ്ലോട്ടുകള്‍, ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ പടുക്കൂറ്റന്‍ ബൊമ്മകള്‍ , ലോകകപ്പില്‍ പങ്കാളിത്തമുള്ള 48 രാജ്യങ്ങളുടെയും പതാകയേന്തിയ സബ് ജൂണിയര്‍ ഫുട്ബോള്‍ താരങ്ങള്‍ എന്നിവ റാലിയിലെ ആകര്‍ഷകമായിരുന്നു.. ഫുട്ബോള്‍ ആരാധകര്‍ക്കും റാലിയില്‍ പങ്കെടുക്കാന്‍ അവസരം നൽകിയിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍, നഗരസഭ ചെയർപേഴ്സൺ വി.റിനിഷ, വൈസ് ചെയർമാൻ ജിതേഷ്, സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, ഓള്‍ കേരള സ്പോര്‍ട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ഇ കെ മുഹമ്മദ് മുസ്തഫ, ജില്ലാ പ്രസിഡന്റ് കെ പി ബുഷൈര്‍, സംഘാടക സമിതി കണ്‍വീനര്‍ തോപ്പില്‍ ഷാജഹാന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ സവാദ് ഒളിമ്പ്യന്‍ പ്രസ് ക്ലബ്ബ് എക്സിക്യുട്ടീവ് മെമ്പർ ഗീതു തമ്പി എന്നിവരും സംബന്ധിച്ചു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!