കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകൃത നോര്‍ക്ക അറസ്‌റേറഷന് യോഗ്യമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ്&ഡിജിറ്റല്‍ ഫിലിം മേക്കിങ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 04942697288, 8590605276.
അസാപില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം മുഖേനയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ ജൂണ്‍ 20-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9495999704.
*ഐ&പിആര്‍ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
*വാര്‍ത്താക്കുറിപ്പ്*
*04.06.2026*
*------------------*
അധ്യാപക നിയമനം.
പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജി.എഫ്.സി വിഷയത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 10ന് വി.എച്ച്.എസ്.ഇ.ഓഫീസില്‍ നടക്കും. യോഗ്യത- പിജി ഇന്‍ കൊമേഴ്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്, ബി.എഡ്, സെറ്റ്. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 04933226802.
ആശ വര്‍ക്കര്‍ നിയമനം.
കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ഒഴിവുള്ള 10 29, 35 വാര്‍ഡുകളില്‍ ആശമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഒഴിവുള്ള വാര്‍ഡുകളുടെ പരിധിയിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. 10-ാം ക്ലാസ് പാസായ 25ും 45നുമിടയില്‍ പ്രായമുള്ള വിവാഹിത, വിവാഹമോചനം നടന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ഒഴിവുള്ള വാര്‍ഡുകളില്‍ സിരതാമസക്കാര്‍ ഇല്ലെങ്കില്‍ നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാരെയും പരിഗണിക്കും. അപേക്ഷകള്‍ ജൂണ്‍ 18നകം മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, കോട്ടയ്ക്കല്‍ എന്ന വിലാസത്തില്‍ ലഭിക്കണം. അഭിമുഖം ജൂണ്‍ 18ന് രാവിലെ 10ന് കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടക്കും.
ടെന്‍ഡര്‍ ക്ഷണിച്ചു.
മലപ്പുറം ജില്ലാ സാമൂഹിക നീതി ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലേക്ക് 2026-27 സാമ്പത്തിക വര്‍ഷം പ്രതിമാസം 35000/- രൂപ നിരക്കില്‍ ടാക്‌സി പെര്‍മിറ്റുള്ള എ.സി.കാര്‍ വാടകക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂണ്‍ 18ന് ഉച്ചക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ 0483-2735324.
ട്രോളറുകളില്‍ ടര്‍റ്റില്‍ എക്‌സ്‌ക്ലൂഡര്‍ ഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനായി ട്രോളറുകളില്‍ ടര്‍റ്റില്‍ എക്‌സ്‌ക്ലൂഡര്‍ ഉപകരണം (ടി.ഇ.ഡി.) ഘടിപ്പിക്കുന്നതിന് ട്രോളര്‍ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ട്രോളര്‍ ഉടമകള്‍ ജൂണ്‍ പത്തിനകം പൊന്നാനി/വെട്ടം/പുറത്തൂര്‍/താനൂര്‍/പരപ്പനങ്ങാടി ജില്ലയിലെ മത്സ്യഭവനുകളില്‍ അപേക്ഷിക്കണം. 100% സബ്സിഡിയോടെ (60% കേന്ദ്രസര്‍ക്കാര്‍ വിഹിതവും, 40% സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ) നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിശദ വിവരങ്ങള്‍ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0494-266428.
ഇംഗ്ലീഷ് അധ്യാപക ഒഴിവ്.
ചേളാരി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ.ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ ഒന്‍പതിന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ നടക്കും. യോഗ്യത- ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9400006449.
സൗജന്യ തൊഴില്‍ മേള.
അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ ആറിന് സൗജന്യ തൊഴില്‍ മേള നടക്കും. 10-ാം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ മേളയുടെ ഭാഗമായി 10-ാം ക്ലാസ്/ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തെ വര്‍ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമയിലേക്കേും തെരഞ്ഞെടുപ്പ് നടക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ 9.30ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. രജിസ്‌ട്രേഷന്‍ ലിങ്ക്:- ഫോണ്‍- 9495999658.