സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫിസര്‍ നിയമനം.
മലപ്പുറം ജില്ലയില്‍ ജില്ലാ മാനസികാരോഗ്യപദ്ധതിക്ക് കീഴില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 10 ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്., സൈക്യാട്രിയില്‍ എം.ഡി., ഡി.പി.എം./ ഡി.എന്‍.ബി., സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പരിചയം എന്നിവയുള്ള ഉദ്യോഗാഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റകളും സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയന്‍ രേഖയുടെ അസലും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0483- 2736241.
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ യുജി, പിജി പ്രവേശനം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള
കോഴിക്കോട് (04952765154, 2768320, 8547005044)
താമരശ്ശേരി (049522234243, 8547005025)
വട്ടംകുളം (0494-2689655, 8547005054)
മുതുവല്ലൂര്‍ (04832963218, 8547005070)
വടക്കഞ്ചേരി (0491-2985061, 8547005042)
അഗളി (അട്ടപ്പാടി) (04924254699, 9447159505)
ചേലക്കര (04884227181, 8547005064)
കൊടുങ്ങല്ലൂര്‍ (04802816270, 8547005078)
വാഴക്കാട് (04832727070, 8547005055)
അയലൂര്‍ (04923241766, 8547005029)
എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദ/ ബിരുദാനന്തര പ്രോഗ്രാമുകളുലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ എട്ട് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി http://admissions.ihrd.ac.in വഴി അപേക്ഷിക്കാം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടക്കണം. (എസ്.സി/എസ്.ടി. വിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും). ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി യുടെ വെബ് സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്കില്‍ ജോലി ഒഴിവുകള്‍.
പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ വിവിധ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സിവില്‍- ലക്ചറര്‍, മെക്കാനിക്കല്‍ വര്‍ക് ഷോപ് സൂപ്രണ്ട്, ഇലക്ട്രോണിക് ലക്ചറര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 10 ന് രാവിലെ 10ന് നടക്കും. ഫസ്റ്റ് ക്ലാസോടു കൂടിയ ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 04933 227253.
മലയോര മേഖലകളിലെ കെട്ടിട നിര്‍മ്മാണം: സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍ക്കായി താത്പര്യപത്രം ക്ഷണിച്ചു.
പശ്ചിമഘട്ട മലയോര മേഖലകളിലെ കുത്തനെയുള്ള ചരിവുകളില്‍ സുരക്ഷിതമായ കെട്ടിട നിര്‍മ്മാണം ഉറപ്പാക്കുന്നതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. അശാസ്ത്രീയമായ മണ്ണ് ഖനനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍, പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിട രൂപകല്‍പ്പന, എഞ്ചിനീയറിങ് സേവനങ്ങള്‍ എന്നിവ നല്‍കാന്‍ യോഗ്യരായ വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ., യു.ജി.സി., സി.എസ്.ഐ.ആര്‍. അംഗീകാരമുള്ളതോ അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളതോ ആയ സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത്യാധുനിക സ്ലോപ്പ് സ്റ്റെബിലൈസേഷന്‍ (ചരിവ് സംരക്ഷണ) സാങ്കേതികവിദ്യകള്‍, രൂപകല്‍പ്പന എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരിക്കണം. താത്പര്യമുള്ള സ്ഥാപനങ്ങള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തങ്ങളുടെ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍, കണ്‍സള്‍ട്ടിങ് ഫീസ് വിവരങ്ങള്‍ എന്നിവ സഹിതം ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്‌മെന്റ്, കേശവദാസപുരം, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ ജൂണ്‍ 15നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: https://dmg.kerala.gov.in
സെന്‍സസ് 2027- പരിശീലനം മാറ്റി.
സെന്‍സസ് 2027 മായി ബന്ധപ്പെട്ട് എന്യൂമറേറ്റര്‍മാര്‍ക്കും, സുപ്പര്‍വൈസര്‍മാര്‍ക്കും ജൂണ്‍ എട്ടു മുതല്‍ 10 വരെ അരീക്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന ത്രിദിന പരിശീലന പരിപാടി ജൂണ്‍ ഒന്‍പത്, 10, 22 എന്നീ തീയതികളിലേക്ക് മാറ്റി.