ഫിസിക്‌സ് അതിഥി അധ്യാപക ഒഴിവ്.
മലപ്പുറം ഗവ.കോളെജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികയില്‍ ജൂണ്‍ 17 ന് രാവിലെ 9.30 ന് കോളെജില്‍ അഭിമുഖം നടക്കും. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 9061734918, 0483-2734918.
മലപ്പുറം ജി.ജി.എച്ച്.എസ്.സ്‌കൂളില്‍ എച്ച്.എസ്.ടി ഒഴിവുകള്‍.
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ്, അറബിക് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ളള അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം.
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി.ടെകനീഷ്യന്‍ ഒഴിവ്.
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.സി.ജി.ടെക്‌നീഷ്യന്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20 ന് രാവിലെ 10 ന് ആശുപത്രി മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത- വി.എച്ച്.സി ഇ.സി.ജി, ഓഡിയോമെട്രി/ഡി.സി.വി.ടി/ ബി.സി.വി.ടി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായവര്‍ നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.
തിരൂര്‍ ഗവ.കോളെജില്‍ പി.ജി.സീറ്റൊഴിവ്.
തിരൂര്‍ ഗവ.കോളെജില്‍ മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് (2 സീറ്റ്), എം.എ. മലയാളം (4 സീറ്റ്), എം.എസ്.സി.മാത്സ് (3 സീറ്റ്) എന്നിങ്ങനെ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കോളെജ് ട്രാന്‍സ്ഫറിനുള്ള അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 16നകം കോളെജ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0494 2630027.
തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ നിന്നും ഐ.ഐ.ടി.പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കളില്‍ നിന്നും 2026 അധ്യയന വര്‍ഷം ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 280 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.labourwelfarefund.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനത്തിന് അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 750/രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ് ലഭിക്കും.
സ്യൂട്ട് കോണ്‍ഫ്രന്‍സ്.
ജൂണ്‍ മാസത്തെ സ്യൂട്ട് കോണ്‍ഫ്രന്‍സ് ജൂണ്‍ 27 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എതിര്‍ കക്ഷിയായുള്ള കേസുകളുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോമയില്‍ ഉള്‍പ്പെടുത്തി ജൂണ്‍ 24 നകം suitcellmalappuram@gmail.com എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0483-2739585.
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ വിവിധ ഒഴിവുകള്‍.
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ), മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ട്രേഡ്‌സ്മാന്‍ (ഷീറ്റ് മെറ്റല്‍, ടേണര്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്), സിവില്‍ എന്‍ജിനീയറിങ് വിഭാഗം ട്രേഡ്‌സ്മാന്‍, ട്രേഡ്‌സ് ഇന്‍സ്ട്രക്ടര്‍, സര്‍വേയര്‍ (യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ വി.എച്ച്.എസ്.ഇ/ടി.എച്ച്.എസ്.എല്‍.സി) എന്നീ തസ്തികളിലേക്കുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 15 ന് രാവിലെ 9.30 ന് മഞ്ചേരി ഗവ.പോളിടെക്‌നിക് കോളെജില്‍ നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ www.gptcmanjeri.in എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാണ്. ഫോണ്‍- 0483 2763550.
കര്‍ഷകരുടെ ആശങ്കകള്‍ക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പില്‍ ജില്ലാതല ഹെല്‍പ്പ് ലൈന്‍ തുടങ്ങി.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് അടിയന്തിര സഹായവും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കാന്‍ കൃഷി വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. കൃഷി വകുപ്പ് ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെല്‍പ് ലൈന്‍ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. എയിംസ് പോര്‍ട്ടല്‍ വഴി കര്‍ഷകര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന ഡാറ്റാബേസും ഇതിനോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭ ആനുകൂല്യങ്ങളും വിള ഇന്‍ഷുറന്‍സ് വിതരണവും വൈകുന്നത് പരിഹരിക്കാനാണ് പുതിയ സംവിധാനം. മലപ്പുറം ജില്ലയിലെ ഹെല്‍പ് ലൈന്‍ നമ്പര്‍- 9383471618, 9383471800.
കെ.എസ്.ഇ.ബി. ഇലക്ട്രിസിറ്റി വര്‍ക്കര്‍ പരീക്ഷയ്ക്കായി പി.എസ്.സി. കോച്ചിംഗ്.
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അരീക്കോട് ഗവ. ഐ.ടി.ഐ. യുടെ കീഴില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി. കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കും. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യം പരിഗണിച്ച് സായാഹ്ന ബാച്ചുകളും ഹോളിഡേ ബാച്ചുകളും ക്രമീകരിച്ചിട്ടുണ്ട്. ഫോണ്‍: 9496521088, 9995727098.
*ഫുഡ് ക്രാഫ്‌ററ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം- അപേക്ഷ തീയതി നീട്ടി*
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്‌ററ് ഇന്റ്റിറ്റിയൂട്ടിന്റെ തിരൂര്‍, മങ്കട സെന്ററുകളില്‍ 2026-27 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍-9746387398 (തിരൂര്‍), 9539367285 (മങ്കട).
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസ്, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20 നകം നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിലോ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പട്ടികവര്‍ഗ വിഭാഗക്കാരും എസ്.എസ്.എല്‍.സി പാസ്സായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരും ആയിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനത്തില്‍ അടിസ്ഥാന യോഗ്യത കോഴ്‌സ് (എം.എസ് ഓഫീസ്/ ഡി.സി.എ/ പി.ജി.ഡി.സി.എ തുടങ്ങിയവ) പാസ്സായവരുമായിരിക്കണം. അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ ഐ.ടി.ഡി.പി ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാണ്. ഐ.റ്റി.ഡി.പി നിലമ്പൂര്‍-04931 220315, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070368, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070369, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070400.
ഫാര്‍മസിസ്റ്റ് നിയമനം.
കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി.യില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ നടക്കും. ബി.ഫാം/ ഡി.ഫാം തത്തുല്യം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 0483 2959021.
ലാബ് ടെക്‌നീഷ്യന്‍ നിയമനം.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 23 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത- രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി. കോഴ്‌സ്/ ബി.എസ്.സി. എം.എല്‍.ടി.കോഴ്‌സ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷന്‍. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2762037.
പട്ടികജാതി വികസന വകുപ്പില്‍ വിജ്ഞാനവാടി കോ-ഓഡിനേറ്റര്‍ നിയമനം.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ പാക്കരത്ത് നഗറില്‍ പ്രവര്‍ത്തിക്കുന്ന വിജഞാനവാടിയിലേക്ക് കോഡിനേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17 ന് ഉച്ചക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ബിരുദവും കംപ്യൂട്ടര്‍ പരിജഞാനവുമുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിനെത്തണം. മഞ്ചേരി മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍- 0483- 2734901.
മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒഴിവുകള്‍.
മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ), ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ./വി.എച്ച.സി./ടി.എച്ച.എസ്.എല്‍.സി.) എന്നീ തസ്തികകളിലുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 16 ന് രാവിലെ 9.30 ന് കോളെജില്‍ നടക്കും. യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം ഹാജരാകണം. വെബ്‌സൈറ്റ്- www.gptcmajeri.in. ഫോണ്‍- 0483- 2763550.