👉 സായാഹ്ന ഒ.പി.യില്‍ ഡോക്ടര്‍ നിയമനം.
എല്‍.എസ്.ജി.ഡി. മുഖേന മലപ്പുറം ജില്ലയിലെ വിവിധ എഫ്.എച്ച്.സികളില്‍ നടത്തുന്ന സായാഹ്ന ഒ.പി. യിലേയ്ക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 24 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി.രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ്.സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2736241
👉ടെന്‍ഡര്‍ ക്ഷണിച്ചു.
പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ഗുണനിലവാരമുള്ള ലാബ് റീയെജന്റുകളും മറ്റ് വസ്തുക്കളും നല്‍കാന്‍ തയാറുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 27 ഉച്ചക്ക് 12 വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭ്യമാണ്. ജൂണ്‍ 29 ന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍- 0483-2950900
👉സ്റ്റാഫ് നഴ്‌സ് നിയമനം.
കാലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി.മുഖേന താത്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു /പ്രീഡിഗ്രി /വി.എച്ച്.എസ്.സി /ഡൊമസ്റ്റിക് നഴ്‌സിങില്‍ വി.എച്ച്.സി /തത്തുല്യം. ബി.എസ്.സി നഴ്‌സിങ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്/ മിഡൈ്വഫറി കോഴ്‌സും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. കേരള നഴ്‌സ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0494-2688600, 94960511830
👉പട്ടികജാതി വികസന വകുപ്പില്‍ ഐ.ടി.ഐ പ്രവേശനം- അപേക്ഷ ക്ഷണിച്ചു.
പട്ടികജാതിവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ.ടി.ഐകളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന പൊന്നാനി (ഇലക്ട്രീഷ്യന്‍-മെട്രിക്ക്), പാണ്ടിക്കാട് (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ മെട്രിക്ക്), പാതായ്ക്കര (പ്ലംബര്‍ നോണ്‍ മെട്രിക്ക്), കേരളാധീശ്വരപുരം (പ്ലംബര്‍-നോണ്‍ മെട്രിക്ക്), എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെയും ഐ.ടി.ഐ.കളിലെ ഹെല്‍പ് ഡസ്‌ക് വഴിയും അപേക്ഷിക്കാം. 14 വയസ്സ് തികഞ്ഞിരിക്കണം. പ്രായപരിധി ഇല്ല. ആകെ സീററുകളില്‍ 80% പട്ടികജാതി വിഭാഗക്കാര്‍ക്കും 10% പട്ടികവര്‍ഗ്ഗം, 10% മറ്റു വിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാ വിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്‌ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10. ഫോണ്‍- പൊന്നാനി- 9746158783, 0494-2664170, പാണ്ടിക്കാട്-8111931245, 0483-2780895 പാതായ്ക്കര-7012566012, 0493-3226068, കേരളാധീശ്വപുരം-9895844648, 9562844648
👉 പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളെജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം.
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളില്‍ ജൂണ്‍ 26 ന് രാവിലെ 10 ന് അഡ്മിഷന്‍ നടത്തും. സ്ഥാപനമാറ്റം ആവശ്യമുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങളും നിലവിലെ ഒഴിവുകളുടെ എണ്ണവും https://le.polyadmission.org/ ല്‍ ലഭ്യമാണ്താ. ത്പര്യമുള്ളവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദ്ദേശിക്കുന്ന ഫീസും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ്റ് പോളിടെക്നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍-04933 227253
👉 ഐ.എച്ച്.ആര്‍.ഡി.കോഴ്‌സ് : അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു.
ഐ. എച്ച്. ആര്‍. ഡി. യുടെ ഗവ. കേളേജ് മലപ്പുറം മുണ്ടുപറമ്പ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സ് നടത്തുന്ന പി.ജി.ഡി.സി.എ ഡി.സി.എ, ഡി.ഡി.ടി& ഒ.എ., സി.സി.എല്‍.ഐ. എസ്. എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പു. ഫോണ്‍: 8547005043, 9495259091
👉 ആര്‍.ടി.എ.യോഗം ജൂലൈ ഏഴിന്
മലപ്പുറം ആര്‍.ടി.എ.യോഗം ജൂലൈ ഏഴിന് രാവിലെ 10.30 കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
👉 തപാല്‍ വകുപ്പ് ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.
തിരൂര്‍ ആര്‍.എം.എസ് മുതല്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിനായി വാണിജ്യ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും, കുറഞ്ഞത് 2000 കിലോഗ്രാം ഭാരം ചുമക്കാന്‍ ശേഷിയുള്ളതുമായ ഫോര്‍ വീലര്‍ ഗുഡ്‌സ് കാരിയര്‍ വാഹനമാണ് വേണ്ടത്. ഒപ്പം ഒരു തപാല്‍ ഉദ്യോഗസ്ഥന് സഞ്ചരിക്കാനുള്ള സീറ്റിംഗ് സൗകര്യവും ഉണ്ടായിരിക്കണം. പ്രതീക്ഷിക്കുന്ന കരാര്‍ തുക: 18 ലക്ഷം രൂപ (ജി.എസ്.ടി ഉള്‍പ്പെടെ).നിരതദ്രവ്യം-54,000 രൂപ. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി-ജൂലൈ 20, രാവിലെ 10:00 മണി വരെ. താത്പര്യമുള്ള കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ http://eprocure.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിക്കാം.
👉 വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ ധനസഹായമായി പ്രതിവര്‍ഷം 10000/ രൂപ വീതം അനുവദിക്കുന്ന 'വിഷന്‍' പദ്ധതിയിലേക്ക്, എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് ഗ്രേഡില്‍ കുറയാതെയും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ യഥാക്രമം എ2/എ ഗ്രേഡുകളിലും വാങ്ങി വിജയിച്ച് പ്ലസ്-വണ്‍ പഠനം നടത്തി വരുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് കുടുംബവാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപയായിരിക്കണം. പട്ടികജാതി വികസന വകുപ്പ് ജില്ലയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലായിരിക്കും പരിശീലനം നടത്തേണ്ടത്. അപേക്ഷകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ മുതല്‍ 31 വരെ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണം.
👉 ചേളാരി എ.കെ.എന്‍.എം.ഗവ.പോളിടെക്‌നിക്കില്‍ ലാറ്ററല്‍ എന്‍ട്രി.
ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ. കെ. എന്‍. എം. ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ സയന്‍സ് ഗ്രൂപ്പില്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ. കോഴ്സുകള്‍ പാസ്സായവര്‍ക്ക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന ലാറ്ററല്‍ എന്‍ട്രിക്കായി ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തും.
താത്പര്യമുള്ള അപേക്ഷകര്‍ ജൂണ്‍ 29 ന് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് മുന്‍പായി ചേളാരിയിലെ പോളിടെക്‌നിക്ക് കോളെജില്‍ എത്തണം. കോളേജ് ഓഫീസില്‍
അപേക്ഷകര്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍. /പ്ലസ്ടു/ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ / കെജിസി.ഇ. സര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ആധീര്‍ കാര്‍ഡ്, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍- 0494-2401136, 9400006449.
👉 പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളെജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം.
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളില്‍ ജൂണ്‍ 24 ന് രാവിലെ 10 ന് അഡ്മിഷന്‍ നടത്തും. സ്ഥാപനമാറ്റം ആവശ്യമുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങളും നിലവിലെ ഒഴിവുകളുടെ എണ്ണവും https://le.polyadmission.org/ ല്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദ്ദേശിക്കുന്ന ഫീസും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ്റ് പോളിടെക്നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍-04933 227253
👉 വി.എച്ച്.എസ്.ഇ. അധ്യാപക ഒഴിവ്.
പുല്ലാനൂര്‍ ഗവണ്മെന്ററ് വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ടീച്ചറുടെ താത്കാലിക ഒഴിവിലേക്ക് ജൂലൈ ഒന്നിന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍-9446284497
👉 അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള.
അസാപ് കേരളയുടെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 27-ന് തൊഴില്‍മേള നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 27-ന് രാവിലെ 10 നകം ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍: 9495999704
👉 തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡി വിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി & പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകളിലേക്കു എസ്.എസ്.എല്‍.സി/ പ്ലസ്ടു / ഡിഗ്രീ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314
👉 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് - യു.ഡി.ഐ.ഡി. അദാലത്ത്.
മലപ്പുറം ജില്ലയില്‍ സാമൂഹ്യനീതി ഓഫീസില്‍ ലഭിച്ച ഭിന്നശേഷി ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകള്‍ പൂര്‍ണ്ണമായും പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് - യു.ഡി.ഐ.ഡി. അദാലത്ത് മലപ്പുറം ഡി.ഡി.സി. ചേംബറില്‍ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ദിലീപ് കൈനിക്കര അദാലത്ത് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രസ്റ്റ് മലപ്പുറം എല്‍.എല്‍.സി, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, ആരോഗ്യവകുപ്പ് സാമൂഹ്യ നീതി വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. എല്‍.എല്‍.സി. കണ്‍വീനര്‍ ടി. എം. താലിസ് , കോര്‍ഡിനേറ്റര്‍ ഷാഹിന, നാസര്‍, കെ.എസ്.എസ്.എം.ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ്, കോര്‍ഡിനേറ്റര്‍മാരായ ടി.പി.അശ്വതി, പി. മര്‍ഷ, സാജിത, കെ. റഫീഖ്, നവാസ് ജാന്‍, മുഹമ്മദ് റാഫി, മുഹമ്മദ് അഷ്‌കര്‍ , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പി. ജൗഹര്‍, ഒപ്പം പ്രൊജക്റ്റ് കോഡിനേറ്റര്‍ റഈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.152 അപേക്ഷകള്‍ക്ക് പരിഹാരം നല്‍കി. കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.