കിഴിശ്ശേരിയിൽ പാമ്പുകടിയേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.

മലപ്പുറം വർത്തകൾ





 കിഴിശ്ശേരിയിൽ അപൂർവ്വ ഇനം പാമ്പിന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിമരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് നസൽ. ​ദിവസങ്ങൾക്കു മുമ്പ് പാമ്പ് കടിയേറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത് എന്നത് ചികിത്സയെ പ്രതികൂലമായി ബാധിച്ചു. കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!