ശിഹാബ് തങ്ങൾ മെമ്മോറിയൽ ലൈബ്രറി നവീകരണം പൂർത്തിയായി; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

മലപ്പുറം വാർത്തകൾ





മലപ്പുറം നഗരസഭയുടെ കീഴിൽ കുന്നുമ്മൽ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ലൈബ്രറിയിൽ പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ഐ.ടി. & വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. വായനക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ലൈബ്രറിയുടെ ഉൾഭാഗം നവീകരിക്കുകയും ആധുനിക ഫർണിച്ചറുകൾ, മെച്ചപ്പെട്ട വായനാ സൗകര്യങ്ങൾ, പുതിയ ക്രമീകരണങ്ങൾ എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ വി അധ്യക്ഷത വഹിച്ചു.


 വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി അബ്ദുൽ മജീദ്, മറിയുമ്മ ഷെരീഫ്, ആബിദ എട്ടുവീട്ടിൽ, നാണത്ത് സമീറ മുസ്തഫ,പ്രതിപക്ഷ നേതാവ് അനിൽകുമാർ, നഗരസഭ സെക്രട്ടറി സുധീർ കെ., ലൈബ്രറി കോഡിനേറ്റർ റസാക്ക് മാസ്റ്റർ, പി.കെ. ബാവ,ഫെബിൻ മാസ്റ്റർ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ചടങ്ങിനിടെ നഗരസഭ ഭരണസമിതിയുടെ ഉപഹാരം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ചെയർപേഴ്സൺ അഡ്വ. റിനിഷ വി കൈമാറി.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!