കോട്ടക്കലിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവറെ പൊലീസ് പിടികൂടി.

മലപ്പുറം വാർത്തകൾ

മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവറെ കോട്ടക്കൽ പൊലീസ് പിടികൂടി.
കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർ ആണ് പരിശോധനയിൽ പിടിയിലായത്. ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രാവിലെ 11:40 മണിയോടുകൂടി എസ് ഐ രാംദാസ്, എ എസ് ഐ ഹബീബ, സിപിഓ ബിനു കുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയപറമ്പ് വെച്ച് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് മനസ്സിലാക്കിയതിൽ നിന്നും ബസ് കസ്റ്റഡിയിൽ എടുത്തു ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന് നടത്തിയ ദേഹ പരിശോധനയിൽ ശരീര ഭാഗത്ത് ഒളിപ്പിച്ച നിലയിൽ  മദ്യക്കുപ്പിയും കണ്ടെടുത്തു. ലൈസൻസ് റദ്ധ് ചെയ്യുന്നതടക്കമുള്ള നടപടിക്കായി റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!