കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (09/06/2026) *കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ റെഡ് അലേർട്ടും; *മലപ്പുറം, വയനാട്* ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (09/06/2026) വൈകുന്നേരം 03.30 മണിയ്ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച *കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിലും; വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച *മലപ്പുറം, വയനാട്* ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
*പുറപ്പെടുവിച്ച സമയവും തീയതിയും: 02:30 PM; 09/06/2026*
*KSEOC-KSDMA*