മലപ്പുറം: സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കും. നാളെ (വെള്ളി) രാവിലെ ഒന്‍പതിന് പൊന്നാനി മുനിസിപ്പാലിറ്റിയിലെ കര്‍മ്മ റോഡിന്റെ വശങ്ങളില്‍ മരത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി പൊന്നാനി നഗരസഭാധ്യക്ഷ സി. വി. സുധ ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗര സഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളും സഞ്ചാരികളും പരിപാടിയുടെ ഭാഗമാകും. തിരൂര്‍ മൗലാനാ കോളേജിലെ പരിസ്ഥിതി ദിനാഘോഷം രാവിലെ 8.30ന് വി എസ് ജോയ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. മൊറയൂര്‍ വി. എച്ച്. എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പച്ചത്തുരുത്തില്‍ തൈകള്‍ നട്ടുകൊണ്ട് പെരിന്തല്‍മണ്ണ നഗരസഭയിലെ പ്രവര്‍ത്തനം നഗരസഭാധ്യക്ഷ സുരയ്യ ഫാറൂക്ക് ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ നഗര സഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളും സഞ്ചാരികളും പരിപാടിയുടെ ഭാഗമാകും. പെരിന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്സ് & സയന്‍സ് കോളേജിലെ പരിസ്ഥിതി ദിനാചരണം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ
തബ്ഷീറ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനത്തില്‍ വിതരണത്തിനായി സാമൂഹ്യ വനവത്ക്കരണ വിഭാഗം ഒരു ലക്ഷത്തില്‍പ്പരം തൈകള്‍ ഹരിത കേരള മിഷന്‍ മുഖേന വിതരണം ചെയ്തുവരുന്നുണ്ട്. ജൂലൈ വരെ വിതരണവും നടീല്‍ പ്രവര്‍ത്തനങ്ങളും നടക്കും.