പീഡന വിവരം പുറത്തറിഞ്ഞത് അംഗൻവാടി ടീച്ചറിലൂടെ; മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ


കോഴിക്കോട്: മൂന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യേയാണ് മുക്കം പോലീസ് പിടികൂടിയത്. കഴിഞ്ഞ 18-ാം തീയ്യതിയാണ് കേസിന് ആസ്പദമായ ദാരുണ സംഭവം നടക്കുന്നത്. മൂന്നര വയസുകാരിയായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗന്‍വാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്.

ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പോലീസിന് പരാതി കൈമാറുകയും ചെയ്തു. മുക്കം ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

🔰🔰🔰🔰🔰🔰🔰
*പ്രധാന വാർത്തകൾക്ക് കേരള ന്യൂസ്‌ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 
*https://chat.whatsapp.com/ILQMXuBhbki8iwbhNRolxv*
ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ 9544095855 ൽ ബന്ധപ്പെടുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.