പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം: അപേക്ഷാ തീയതി നീട്ടി
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം എല്‍.കെ.ജി, ഒന്നാം ക്ലാസ് എന്നിവയില്‍ പുതുതായി അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ തിയതി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചു. അഡ്മിഷന്‍ നേടുന്ന സ്‌കൂളുകളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും അനുബന്ധ രേഖകള്‍ സഹിതം https://services.unorganisedwssb.org/index.php/home എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ മുഖേന ജൂണ്‍ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2730400.
ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അരീക്കോട് ഗവ. ഐ.ടി.യില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി /പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :9526415698, 8086415698.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാം
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളെജ് ജൂലൈ സെഷനില്‍ നടത്തുന്ന മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് സിസോഡേഴ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ജൂണ്‍ 30നകം അപേക്ഷിക്കണം. ജില്ലയിലെ പഠന കേന്ദ്രം- ക്യാംപ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍, അപ് ഹില്‍, മഹിളാ സമാജം ബില്‍ഡിങ്, മലപ്പുറം- 676505. ഫോണ്‍-9447808822, 9946801429. വെബ്‌സൈറ്റ്- www.srccc.in
റബ്ബര്‍ ഉത്പന്ന നിര്‍മ്മാണ പരിശീലനം.
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 19 വരെ സംരംഭകര്‍ക്കായി ലാറ്റക്‌സ്, ഡ്രൈ റബ്ബര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കും. 1 എക്‌സ് ഷീറ്റ്, പശ, റബ്ബര്‍ മാറ്റ്, റബ്ബര്‍ ബാന്‍ഡ്, ബലൂണ്‍, ഗ്ലൗസ് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ വഴിയോ ബന്ധപ്പെടാം. പരിശീലന ഫീസ്- 1000/രൂപ. ഫോണ്‍- 0483- 2768507, 8590177226, 9846141688.
ഐ.എച്ച്.ആര്‍.ഡി.കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി.) മലപ്പുറം ഗവ. കേളേജ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍ ജൂണില്‍ ആരംഭിക്കുന്ന വിവിധ കോാഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) യോഗ്യത-ബിരുദം
2. ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ്&ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഓ.എ.) യോഗ്യത-എസ്.എസ്.എല്‍.സി/തത്തുല്യം
3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത- പ്ലസ് ടു/തത്തുല്യം
4. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) യോഗ്യത- എസ്.എസ്.എല്‍.സി/തത്തുല്യം
അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍ : 8547005043, 9495259091.
ടെന്‍ഡര്‍ ക്ഷണിച്ചു.
കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് സപ്ലയര്‍മാരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ ഒന്‍പത് രാവിലെ 11 നകം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍- 0483- 2755220.
ദര്‍ഘാസ് ക്ഷണിച്ചു.
കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം പി.എച്ച്. സബ്ഡിവിഷന്‍ വിവിധ പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 15. ഫോണ്‍- 8547638398. വെബ്‌സൈറ്റ്- www.etenderds.kerala.gov.ഇൻ
സൗജന്യ റേഷന്‍: അപേക്ഷ ക്ഷണിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലയിലെ തീരദേശ മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂണ്‍ 11 നകം ലഭ്യമാക്കണം. ഫോണ്‍- 0494-2666428.
അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്-ടു, ഡിഗ്രി. പി.ജി. യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ എ.ഐ. ഇന്റഗ്രേറ്റഡ്, എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ് മാനേജെന്റ് കോഴ്സ്, ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേണ്‍ഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. ഫോണ്‍: 8590082853, 9037723093.