WORLD CUP FOOTBALL 2026 വൈദ്യുതി ലൈനിനുസമീപം ബാനറുകൾ അരുത്!KSEB

Anonymous

കാൽപ്പന്തുകളിയുടെ ആവേശത്തിമിർപ്പ് സിരകളിൽ പടരുന്ന നാളുകളാണ് സമാഗതമാകുന്നത്. ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് ഇനി ചില ദിവസങ്ങൾ മാത്രം.
പലയിടങ്ങളിലും ഫുട്ബോൾ ആരാധകർ ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ പാതകൾക്ക് കുറുകെയും വൈദ്യുതി ലൈനുകൾക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്.
ഇത് തികച്ചും അപകടകരമാണ്
കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമായേക്കാം.

കൂടാതെ ശക്തമായ കാറ്റിലും മഴയിലും ഇവ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നതിലൂടെ വൈദ്യുതി തടസ്സമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനും സാധ്യത ഏറെയാണ്.
തികഞ്ഞ ജാഗ്രത വേണം. വൈദ്യുതിലൈനുകൾക്ക് സമീപം ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കരുത്.

വൈദ്യുതിസംബന്ധമായ എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുകയും വേണം.



#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!