മലപ്പുറം ജില്ലയിലെ പ്രധാന അറിയിപ്പുകളും നിയമങ്ങളും വിശേഷങ്ങളും അറിയാൻ.....

Unknown



*വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം*


വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ എന്‍ട്രന്‍സ് കോച്ചിങില്‍ പങ്കെടുത്തവര്‍ക്കാണ് ആനുകൂല്യം. അപേക്ഷിക്കുന്നതിന് പത്യേക വരുമാന പരിധിയില്ല.

അര്‍ഹരായവര്‍ക്ക് https://serviceonline.gov.in/kerala എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 25-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483-2734932.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂണ്‍ 13 ന്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂണ്‍ 13 ന് നടക്കും. മലപ്പുറം ജില്ലയിലെ പരീക്ഷ കോട്ടപ്പടിയിലുള്ള ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ വകുപ്പിന്റെ https://samraksha.ceikerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 
ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ സമയത്തിന് 30 മിനിറ്റ് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ എത്തണം. പരീക്ഷയ്ക്ക് സാധാരണ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സയന്റിഫിക് കാല്‍ക്കുലേറ്ററുകള്‍ അനുവദിനീയമല്ല. കൂടുതല്‍ വിവരങ്ങള്‍ 0483-295003, 0471-2339233 എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭ്യമാണ്.



ക്വട്ടേഷന്‍ ക്ഷണിച്ചു.

തപാല്‍ വകുപ്പിന്റെ കോഴിക്കോട് ആര്‍.എം.എസ് സി.ടി ഡിവിഷന്‍ സൂപ്രണ്ട് ഓഫീസ് പരിധിയില്‍ കോഴിക്കോട് -തിരൂര്‍ റൂട്ടില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത, കുറഞ്ഞത് 5000 കിലോഗ്രാം പെയ്ലോഡ് ശേഷിയുള്ള നാല് ചക്ര വാഹനം (ഒരു റൗണ്ട് ട്രിപ്പ്) ഉണ്ടായിരിക്കണം. ആഴ്ചയില്‍ ഏഴു ദിവസവും വാഹനം തപാല്‍ വകുപ്പിന്റെ ആവശ്യത്തിനായി ലഭ്യമാക്കണം. ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ മേക്ക്, മോഡല്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. കൂടാതെ ആര്‍.സി ബുക്ക്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള സാധുവായ റോഡ് പെര്‍മിറ്റ് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. താത്പര്യമുള്ളവര്‍ പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ ക്വട്ടേഷനുകള്‍ ആവശ്യമായ രേഖകള്‍ സഹിതം ദി സൂപ്രണ്ട്, ആര്‍.എം.എസ്. സി.ടി.ഡിവിഷന്‍, കോഴിക്കോട് -673 032' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിനു മുകളില്‍ 'ക്വട്ടേഷന്‍ ഫോര്‍ കോഴിക്കോട് -തിരൂര്‍ ആര്‍.എം.എസ്.റൂട്ട് ' എന്ന് രേഖപ്പെടുത്തണം. രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ മാത്രമേ ക്വട്ടേഷനുകള്‍ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് സൂപ്രണ്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍- 0495- 2365896, 23665781
.


മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.

മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (ഗസ്റ്റ്) തസ്തികയിലേക്ക്ദി വസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 11 ന് രാവിലെ 9.30 ന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തല്‍ ഡിപ്ലോമയാണ് യോഗ്യത. താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2763550, വെബ്‌സൈറ്റ്- www.gptcmanjeri.ഇൻ

ഡാക് അദാലത്ത്.

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്തേണ്‍ റീജ്യന്‍ ഡാക് അദാലത്ത് ജൂണ്‍ 30 ന് രാവിലെ 11 ന് കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ തപാല്‍ ഉപഭോക്താക്കള്‍ക്ക് കത്തുകള്‍, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ, പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ നല്‍കാം. പരാതികള്‍ ജൂണ്‍ 16 നകം അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിങ്) ഓഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജ്യന്‍, നടക്കാവ്, കോഴിക്കോട് -673011 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് മുകളില്‍ ഡാക് അദാലത്ത് എന്ന് രേഖപ്പെടുത്തണം.


ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം.

പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിനു കീഴിലുള്ള മങ്കട ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക് നിക് കോളേജില്‍ ഹാജരാകണം. 
ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ 50% മാര്‍ക്കോടെ കേരളത്തിലെ സര്‍വകലാശാലയില്‍ നിന്നോ സര്‍വകലാശാല അംഗീകരിച്ചതോ ആയ ഇംഗ്ലീഷ് ബിരുദവും മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. ഫോണ്‍- 04933 227253.


ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം.

പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിനു കീഴിലുള്ള മങ്കട ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ടൈലറിങ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക് നിക് കോളേജില്‍ ഹാജരാകണം. 
ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ 50% മാര്‍ക്കോടെ കേരളത്തിലെ സര്‍വകലാശാലയില്‍ നിന്നോ സര്‍വകലാശാല അംഗീകരിച്ചതോ ആയ ഇംഗ്ലീഷ് ബിരുദവും മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. ഫോണ്‍- 04933 227253.


മദ്രസ അധ്യാപക ക്ഷേമ നിധി ബോര്‍ഡ് മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.


2025-26 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 0495 2966577, 9188230577.


പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.


2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷ ജാതി, ആധാര്‍, മാര്‍ക്ക് ലിസ്റ്റ്, വ്യക്തതയുള്ള ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമാക്കണം. എസ്.എസ്.എല്‍.സിക്ക് മിനിമം ആറ് ബിയും നാല് സിയും പ്ലസ് ടുവിന് മിനിമം നാല് ബിയും രണ്ട് സിയും ലഭിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാവും. ഏതെങ്കിലും വിഷയത്തില്‍ ഡി പ്ലസ് ഗ്രേഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍- ഐ.ടി.ഡി.പി. നിലമ്പൂര്‍ -04931220315, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- 9496070368, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- 9496070369, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍- 9496070400.


പൊതു തെളിവെടുപ്പ്.

ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജിലെ റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ പി 22 ല്‍ പെട്ട 1012/99, 1012/98, 1012/81 എന്നീ റീ-സര്‍വ്വേ നമ്പറുകളില്‍ 1.7283 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കാനിരിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ജൂണ്‍ 10 ന് രാവിലെ 10.30 ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

അതിഥി അധ്യാപക നിയമനം.

ഐ.എച്ച്.ആര്‍.ഡി യുടെ എടപ്പാള്‍ നെല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒഴിവുള്ള അസി.പ്രൊഫസര്‍ കംപ്യൂട്ടര്‍ സയന്‍സ്, അസി.പ്രൊഫസര്‍ ഹിന്ദി (പാര്‍ട്ട്-ടൈം) തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 11 ന് രാവിലെ 10ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോകോപ്പിയും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 8547006802, 0494 2689655.


ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു യോഗ്യതയും പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകള്‍, ഡിഗ്രി, എം.എ എന്നിവ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി- 17-35. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ജൂണ്‍ 15 വൈകുന്നേരം അഞ്ചിനകം മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 ല്‍ ഓണ്‍ലൈന്‍ മുഖേനയും മാനേജ്മെന്റ്‌റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും ലഭിക്കണം. ഫോണ്‍- 8547126028, 04734- 296496.



ഐ.എച്ച്.ആര്‍.ഡി. സ്ഥാപനങ്ങളില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ വളാഞ്ചേരി (ഫോണ്‍: 0494 2646303), തിരൂര്‍ (ഫോണ്‍: 0494 2423599) സെന്ററുകളില്‍ ജൂണില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ (യോഗ്യത-ബിരുദം), ഡി.സി.എ (യോഗ്യത-പ്ലസ് ടു), ഡാറ്റാ എന്‍ട്രി ആന്റഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത-എസ്.എസ്.എല്‍.സി) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗം/ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങളും സ്‌റ്റൈപ്പന്റും ലഭിക്കും. ഫോണ്‍ : 8547005088



നിലമ്പൂര്‍ ഐ.ടി.ഡി.പി.ഓഫീസ് പരിധിയിലെ സ്ഥാപനങ്ങളില്‍ നിയമനം.


നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസ് പരിധിയിലെ എം.ആര്‍.എസ്./പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് കുക്ക്/വാച്ച്മാന്‍/ആയ/എഫ്.ടി.എസ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നിലമ്പൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ ജൂണ്‍ 12 ന് രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ എം.ആര്‍.എസ്/ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താത്പര്യമുള്ള 20 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. നാല് തസ്തികകളിലേക്കും ഏഴാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കുക്ക് തസ്തികയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഫുഡ്/ ക്രാഫ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍ ഉള്‍പെട്ടവരെയും പരിഗണിക്കും. ഫോണ്‍- 04931- 220315.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!