ഇന്ധന വിലവര്‍ദ്ധനവിനെതിരെ ബസുടമകള്‍ ജി എസ്ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ്ണ അഡ്വ: എം റഹ്മത്തുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Unknown
ഇന്ധന വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമാാണ് മലപ്പുറത്തും സമരം നടത്തിയത്. ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, കെ എസ് ആര്‍ ടി സി യില്‍ വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്കുണ്ടാകുന്ന വരുമാനക്കുറവ് സര്‍ക്കാര്‍ നല്‍കി സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക, പൊതുഗതാഗത മേഖലയിലെ സ്വകാര്യബസുകളും കെ എസ് ആര്‍ ടി സിയും ഒരേ പോലെ സംരക്ഷിക്കത്തക്കവിധത്തിലുള്ള ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം . ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍., ജില്ല ജനറല്‍ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ,
ജില്ലാ ഭാരവാഹിളായ പാസ് മാനു, റഫീഖ് കുരിക്കള്‍, പി എം സഫീര്‍ എന്നിവരും പങ്കെടുത്തു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!