വാഹന ടെന്‍ഡര്‍ ക്ഷണിച്ചു.
മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ടാക്‌സി പെര്‍മിറ്റുള്ള എ.സി. വാഹനം വാടകക്ക് എടുക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂണ്‍ 18 ന് ഉച്ചക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍- 0483- 2735324.
*പൊതു തെളിവെടുപ്പ്*
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ സ്ഥാപനം ആരംഭിക്കുന്ന കരിങ്കല്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതിക്കായി നടത്തുന്ന പൊതുജന തെളിവെടുപ്പ് ജൂണ്‍ 30 ന് രാവിലെ 11 ന് മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
യോഗ ഇന്‍സ്ട്രക്ടർ ഒഴിവ്.
പറപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എന്‍.വൈ.എസ്.ബിരുദം/എം.എസ്.സി (യോഗ)/ എം.ഫില്‍ യോഗ/ തത്തുല്യ യോഗ്യത-യോഗ അസോസിയോഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ ഉള്ള ഒരു വര്‍ഷത്തില്‍ കുറയാതെ യോഗ കോഴ്‌സിലുള്ള സര്‍ട്ടിഫിക്കറ്റ്/ പി ജി ഡിപ്ലോമ, താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും അഡ്രസും ഫോണ്‍ നമ്പറും സഹിതം പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 17 നകം അപേക്ഷിക്കണം. ഫോണ്‍- 9744322314.
ഡ്രൈവര്‍ നിയമനം.
കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്നിക് കോളേജിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 10 ന് നടക്കും. ഹെവി ഡ്രൈവിംഗ് ലൈസന്‍സും കൃത്യമായ മുന്‍പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ആളുകള്‍ സാധുതയുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9846422425.
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 27 ന്.
മലപ്പുറം ജില്ലാ വികസന സമിതി യോഗം ജൂണ്‍ 27 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.
കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം.
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റാത്തവര്‍ ജൂണ്‍ 15 നുള്ളില്‍ കോളെജ് ഓഫീസിലെത്തി തുക കൈപ്പറ്റണം. വിവരങ്ങള്‍ മെയിലിലും ഫോണിലും ലഭ്യമാണ്. ഫോണ്‍- 0466- 2270335.
മഞ്ചേരി ഡിവിഷണല്‍ ഡാക് അദാലത്ത് ജൂണ്‍ 16 ന്.
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിവിഷണല്‍ ഡാക് അദാലത്ത് ജൂണ്‍ 16 ന് വൈകുന്നേരം മൂന്നിന് മഞ്ചേരി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസില്‍ നടക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് കീഴിലുള്ള വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ അദാലത്തില്‍ ഉന്നയിക്കാം. പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി-676121 എന്ന വിലാസത്തില്‍ ജൂണ്‍ 15 നകം ലഭിക്കണം. കവറിന് മുകളില്‍ ഡിവിഷണല്‍ ഡാക് അദാലത്ത്-ജൂണ്‍ 2026 എന്ന് രേഖപ്പെടുത്തണം.
*ഐ&പിആര്‍ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
*വാര്‍ത്താക്കുറിപ്പ്*
*10.06.2026*
*------------------*
ആശ വര്‍ക്കര്‍ ഒഴിവ്.
മലപ്പുറം നഗരസഭയില്‍ വാര്‍ഡ് 1, 7, 30, 38, 41 എന്നിവയില്‍ ആശാപ്രവര്‍ത്തകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 22 ന് രാവിലെ 10 ന് മലപ്പുറം മുന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. പത്താം ക്ലാസ് പാസായ 25 നും 45 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യമേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അതാത് വാര്‍ഡില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം. സ്ഥിരതാമസക്കാര്‍ അപേക്ഷകരായി ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ള അപേക്ഷകരെയും പരിഗണിക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04832836033.