മലപ്പുറം ജില്ലയിലെ പ്രധാന അറിയിപ്പുകളും നിയമനങ്ങളും വിശേഷങ്ങളും അറിയാൻ.....

മലപ്പുറം വാർത്തകൾ



എല്‍.ബി.എസ്.സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം.

എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുളള ' ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്' കോഴ്‌സിനും, പ്ലസ് ടു (കോമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുളള ഡി.സി.എഫ്.എ. അക്കൗണ്ടിങ്ങ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപെന്റോടു കൂടിയുള്ള സൗജന്യ പരിശീലനം ലഭിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി കച്ചേരിപ്പടിയിലെ എല്‍. ബി. എസ്. സബ് സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍ : 0483-2764674, 8089009397, 9846091962.



പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസ്, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20 നകം നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിലോ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പട്ടികവര്‍ഗ വിഭാഗക്കാരും എസ്.എസ്.എല്‍.സി പാസ്സായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരും ആയിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനത്തില്‍ അടിസ്ഥാന യോഗ്യത കോഴ്സ് (എം.എസ് ഓഫീസ്/ ഡി.സി.എ/ പി.ജി.ഡി.സി.എ തുടങ്ങിയവ) പാസ്സായവരുമായിരിക്കണം. അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ ഐ.ടി.ഡി.പി ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാണ്.

ഐ.റ്റി.ഡി.പി നിലമ്പൂര്‍-04931 220315, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070368, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070369, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070400.


പൊതു തെളിവെടുപ്പ്.

മലപ്പുറം മുനിസിപ്പാലിറ്റിയിലെ മേല്‍മുറി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 02 ല്‍ ഉള്‍പ്പെട്ട 1065/223, 1065/225, 1065/224 എന്നീ റീ-സര്‍വ്വേ നമ്പറുകളില്‍ 0.9297 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ജൂണ്‍ 18 ന് രാവിലെ 10.30 ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.


ട്രേഡ്‌സ്മാന്‍ നിയമനം.

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ സിവില്‍ വിഭാഗത്തില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 19 ന് രാവിലെ 10 ന് കോളെജില്‍ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ-യാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍-04933-227253.


*ഐ&പിആര്‍ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
*വാര്‍ത്താക്കുറിപ്പ്*
*16.06.2026*
*------------------*


ലേലം.


സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം മൂലം കേടുപാടുകള്‍ വന്ന വണ്ടൂര്‍ വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റി വസ്തുക്കള്‍ കൊണ്ടു പോകുന്നതിന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ജൂലൈ 15 ന് ലേലം നടക്കും. ഫോണ്‍-04931- 221471

👉 തെങ്ങ് ലേലം.

നറുകര വില്ലേജില്‍ റീ.സ. നമ്പര്‍ 321/1, 323/2, 323/2 സി, 323/4, 102/1, 102/2 എന്നിവയില്‍ ഉള്‍പെട്ട 151 ഓളം വരുന്ന തെങ്ങുകളില്‍ നിന്നുള്ള ആദായം 2028 ജനുവരി 31 വരെ ഏറ്റെടുക്കുന്നതിനുള്ള അവകാശത്തിനായി ജൂണ്‍ 22 ന് രാവിലെ 11 ന് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ മഞ്ചേരിയിലെ കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭ്യമാണ്. ഫോണ്‍: 0483-2766161, 8547638099


തൊഴില്‍ മേള.

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ടേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ഒന്നു വരെ തൊഴില്‍ മേള നടക്കും. മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ (6കോപ്പി) എന്നിവ സഹിതം മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570


ലോകായുക്ത സിറ്റിങ്.

ലോകായുക്ത ക്യാംപ് സിറ്റിങ് കോഴിക്കോട് പി.ഡബ്ലിയു.ഡി.റസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 10.30 ന് നടക്കും. ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി.ഷെര്‍സി എന്നിവര്‍ സിറ്റിങിന് നേതൃത്വം നല്‍കും. പുതിയ പരാതികളും സ്വീകരിക്കും.



#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!