മലപ്പുറം ജില്ലയിലെ പ്രധാന അറിയിപ്പുകളും നിയമനങ്ങളും വിശേഷങ്ങളും അറിയാൻ..........

മലപ്പുറം വാർത്തകൾ


ക്യാംപ് ഫോളോവര്‍ നിയമനം.

മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് കുക്ക് & ബാര്‍ബര്‍ വിഭാഗങ്ങളില്‍ ക്യാംപ് ഫോളോവര്‍മാരെ നിയോഗിക്കുന്നതിനായുള്ള പ്രായോരിക പരീക്ഷയും അഭിമുഖവും ജൂണ്‍ 27 ന് രാവിലെ 10 ന് മലപ്പുറം മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. താത്പര്യമുള്ളവര്‍, അഅപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍- 0483-2734921



ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ്.

മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എസ്.എസ്.എല്‍.സിയും എല്‍.എം.വി.ബാഡ്‌ജോടുകൂടിയ ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അവരുടെ അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂണ്‍ 30-നുള്ളില്‍ ജില്ലാ നിര്‍മിതി കേന്ദ്രം ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 273 5594


അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു.

പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നതും എസ്.എസ്.എല്‍.സി പാസാവാത്തതുമായ വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രായപരിധി 46 വയസ്സ് . അപേക്ഷകള്‍ ജൂലൈ 15-നകം മലപ്പുറം അഡീഷണല്‍ ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 8590003677, 9645163871, 9656608291


പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ -2026-2027 അപേക്ഷ ക്ഷണിച്ചു.


18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര വനിത - ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍-2026-2027 നുള്ള അപേക്ഷ ക്ഷണിച്ചു. ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം, കലയും സംസ്‌കാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങിയമേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചതിനുശേഷം അര്‍ഹമായ അപേക്ഷകള്‍ നോമിനേറ്റ് ചെയ്യും. https://awards.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 30. ഫോണ്‍:9895701222



നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നിയമനം.

നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിന് (ഐ.ടി.ഡി.പി) കീഴിലുള്ള മാഞ്ചീരി, അച്ചനള ഉന്നതികളിലെ ചോലനായ്ക്ക കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ശ്രദ്ധിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനുമായി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 30-ന് രാവിലെ 11 ന് നിലമ്പൂര്‍ ഐ.ടി..ഡി.പി ഓഫീസിലാണ് അഭിമുഖം. മലയാളവും ചോലനായ്ക്ക ഭാഷയും അറിയാവുന്ന എട്ടാം ക്ലാസ് പാസായ ഇതേ ഉന്നതികളില്‍ തന്നെയുള്ളവര്‍ക്കാണ് അവസരം. മാഞ്ചീരി ഉന്നതിയിലെ തസ്തികയിലേക്ക് അവിടെയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിയമന കാലാവധി 2027 മാര്‍ച്ച് വരെയാണ്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലും (ഫോണ്‍: 04931-220315) പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും (ഫോണ്‍: 9496070400) ലഭ്യമാണ്.



അന്താരാഷ്ട്ര യോഗദിനാചരണവും സെമിനാറും.

അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 ന് ജില്ലാ സാക്ഷരതാമിഷന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ 'സദ്ഗമയ 26' എന്ന പേരില്‍ സെമിനാറും യോഗ ഡെമോണ്‍സ്‌ട്രേഷനും സംഘടിപ്പിക്കും.  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. അസ്സി ഉദ്ഘാടനം നിര്‍വ്വഹിക്കും. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷാഹിന നിയാസി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, 'ആരോഗ്യപൂര്‍ണ്ണമായ വാര്‍ധക്യത്തിന് യോഗ' എന്ന സന്ദേശം മുന്‍നിര്‍ത്തി ഡോ. വി.ജി. ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.  പരിപാടിയില്‍ സാക്ഷരതാ പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




മഞ്ചേരി മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക നിയമനം.

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 29, 30 തിയതികളില്‍ നടക്കും. 

ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 10.30 ന് നടക്കും. യോഗ്യത - ഗവണ്‍മെന്റ് അംഗീകൃത ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 

കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 10.30 ന് നടക്കും. യോഗ്യത - ഗവണ്‍മെന്റ് അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടി-യും ടി.എം.ടി/എക്കോ ടെക്‌നീഷ്യന്‍/കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ ആയി പ്രവര്‍ത്തിപരിചയവും. 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483- 2766425



തിരൂര്‍ ടി.എം.ജി. കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം.

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വാക്കാട് തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. (ടി.എം.ജി.) കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ് (എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിന് തത്തുല്യം) പി.ജി. കോഴ്സില്‍ ഒന്നാം വര്‍ഷ എം.എ. ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 24 മുതല്‍ ജൂണ്‍ 26 വരെയുള്ള തീയതികളില്‍ അസ്സല്‍ രേഖകളുമായി കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കാം. ഫോണ്‍- 8547627865, 04942630027



#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!