ഇന്ന് ( 09/06/2026 )
സ്വർണ്ണ വില ഗ്രാമിന് 135 രൂപ കൂടി.
ഗ്രാമിന് : 14040
പവന് : 112320
കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക👇
🪀
സ്വർണ വില കൂടി; വർധന 12 ദിവസത്തിന് ശേഷം.
കൊച്ചി: തുടർച്ചയായി ഇടിഞ്ഞ സ്വർണ വില 12 ദിവസത്തിന് ശേഷം ഇന്ന് വർധിച്ചു. ഗ്രാമിന് 135 രൂപ കൂടി 14,040 രൂപയും പവന് 1,080 രൂപ കൂടി 1,12,320 രൂപയുമാണ് ആയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേയ് 29 മുതൽ ഇന്നലെ വരെ വില കുറഞ്ഞിരുന്നു. സംഘർഷാവസ്ഥ നീങ്ങി വിപണി ഉണർന്നതോടെയാണ് തിരിച്ചുകയറുന്നത്.
ഇന്നലെ പവന് 1,11,240 രൂപയും ഗ്രാമിന് 13,905 രൂപയുമായിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ശനിയാഴ്ച പവന് 2200 രൂപ കുറഞ്ഞ് 112000 രൂപയായിരുന്നു. ഇതേ വില തന്നെയാണ് ഞായറാഴ്ചയും തുടർന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 11.90 ഡോളർ കുറഞ്ഞ് 4,327.66 ഡോളറായി. 0.27%ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.